തിരുവനന്തപുരം: രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെയും അവരുടെ വിധവകളുടെയും അവിവാഹിതർ/വിധവകൾ/വിവാഹ മോചിതരായ പെൺമക്കൾ എന്നിവർക്ക് ധനസഹായം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുെടയും അവരുടെ വിധവകളുടെയും ആശ്രിതരായി കഴിയുന്ന അവിവാഹിതരോ വിധവകളോ വിവാഹ മോചിതരോ ആയ പെൺമക്കളുടെ പേരു വിവരം ജില്ലാ സൈനികക്ഷേമ ഓഫിസിൽ ഉടൻ ലഭ്യമാക്കണം. ഫോൺ: 0471 2472748. റീസർവേ സൂപ്രണ്ട് ഓഫിസ് മാറ്റി തിരുവനന്തപുരം: കരമന മങ്കാട് ലെയിനിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം റീസർവേ സൂപ്രണ്ട് ഓഫിസ് വഴുതക്കാട് സെൻട്രൽ സർവേ ഓഫിസ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതായി റീസർവേ സൂപ്രണ്ട് അറിയിച്ചു. വിലാസം: റീസർവേ സൂപ്രണ്ട്, റീസർവേ സൂപ്രണ്ട് ഓഫിസ്, വഴുതക്കാട്, തിരുവനന്തപുരം-14, ഫോൺ: 0471 2341834, ഇ മെയിൽ: rsuptl.syr@kerala.gov.in. സ്‌കൂൾ കൗൺസിലർമാരെ ആവശ്യമുണ്ട് തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിെൻറ സ്‌നേഹിത പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ സ്‌കൂൾ കൗൺസിലർമാരെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി ബിരുദക്കാർക്കാണ് അവസരം. പ്രായം: 25-40. മാസം 10,000 രൂപ വേതനം ലഭിക്കും. 10 മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഇൻറർവ്യൂ 12ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം. ഫോൺ: 0471 2550750, 2440890.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.