അശാസ്ത്രീയ ഖനനം: വീട്ടിനുള്ളിൽ വെള്ളം കയറി

ചവറ : ശക്തമായ മഴയെ തുടർന്ന് വീട്ടിനുള്ളിൽ വെള്ളം കയറിയതോടെ കുടുംബത്തി​െൻറ ജീവിതം ദുരിതത്തൽ. കരിത്തുറ ഷീബാ മന്ദിരത്തിൽ ജയിംസ് സൈമണി​െൻറ വീടിനുള്ളിലേക്കാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇവിടമെന്നും ഐ.ആർ.ഇയുടെ അശാസ്ത്രീയമായ ഖനനെത്തതുടർന്നാണ് പ്രദേശം വെള്ളക്കെട്ടിലായതെന്നും വീട്ടുകാർ ആരോപിച്ചു. വീട്ടിനുള്ളിൽ വെള്ളക്കെട്ടായ വിവരം കമ്പനി അധികൃതരെ അറിയിച്ചിട്ടും സംഭവം ഗൗരവമായി എടുത്തില്ലെന്നും വീട്ടുകാർ പറഞ്ഞു. ജയിംസ് സൈമണി​െൻറ വീടിനു സമീപത്തെ മറ്റു നാല് വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി തഹസിൽദാർ സാജിത ബീഗം, ചവറ വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു. വെള്ളക്കെട്ട് നീക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ ഐ.ആർ.ഇ കമ്പനി അധികൃതരോട് തഹസിൽദാർ നിർദ്ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.