കിഴക്കേകല്ലട: രണ്ടര പതിറ്റാണ്ടായി കിഴക്കേകല്ലടയുടെ രുചിഭേദങ്ങൾക്ക് ചുക്കാൻപിടിച്ചിരുന്ന സാബുവിെൻറ (സാബു കാറ്ററിങ് സർവിസ്) അപ്രതീക്ഷിത വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. പ്രദേശത്തെ പരിപാടികൾക്കെല്ലാം സാബുവാണ് ഭക്ഷണം വിളമ്പുക. ഒട്ടുമിക്ക സാമൂഹികപരിപാടികളിലും സജീവപങ്കാളിയുമാണ്. നിര്യാണത്തിൽ കിഴക്കേകല്ലട അതിജീവനം കൂട്ടായ്മ അനുശോചിച്ചു. ഈ ദൗത്യം അമ്മക്ക് സമർപ്പിക്കുന്നു -ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലം: തെൻറ പുതിയ ദൗത്യം അമ്മക്ക് സമർപ്പിക്കുന്നുവെന്ന് അഭിഷിക്തനായ ഡോ. പോൾ ആൻറണി മുല്ലശ്ശേരി. ദൈവത്തിെൻറ വീഥിയിൽ സഞ്ചരിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. മെത്രാഭിഷേക ചടങ്ങിൽ നന്ദി പറയുകയായിരുന്നു അദ്ദേഹം. ആരാധനാക്രമങ്ങൾ നമ്മുടെ ജീവിതം മാറ്റിയെടുക്കും. ആരാധനയിലൂടെയാണ് ലോകത്തിന് നാം പ്രകാശമുള്ളവരായിത്തീരുന്നത്. വൈദികവഴിയിൽ തന്നെ പിച്ചെവച്ച് നടത്തിയത് ഡോ. സ്റ്റാൻലി റോമനാണ്. വിശുദ്ധ കുർബാനയുടെ ദിവസം തന്നെ ഈ ചടങ്ങ് നടത്തിയത് ധന്യതയാണ്. എല്ലാവരോടും ഇതിനുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.