പരിസ്ഥിതി ദിനത്തില്‍ വെല്‍ഫെയർ പാർട്ടി ക്ഷേമ വൃക്ഷങ്ങള്‍ നടും

തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതിദിനമായ ചൊവ്വാഴ്ച പ്രാദേശികതലത്തില്‍ വെല്‍ഫെയർ പാർട്ടി ക്ഷേമ വൃക്ഷങ്ങള്‍ നടുകയും പ്രദേശിക ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയും ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാട്ട് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിക്കും. കേരളത്തി​െൻറ പ്രകൃതിക്കിണങ്ങിയ ഫലവൃക്ഷങ്ങളായിരിക്കും നടുക. നടുന്ന വൃക്ഷങ്ങള്‍ അതാത് പ്രാദേശികഘടകങ്ങള്‍ സംരക്ഷിച്ച് പരിപാലിക്കും. ശുചിയാക്കുന്ന പ്രാദേശിക ജല സ്രോതസ്സുകളും ഉപയോഗയോഗ്യകരമായ രീതിയില്‍ സംരക്ഷിച്ച് നിലനിർത്തും. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവർ വിവിധകേന്ദ്രങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.