Attn. Gulf Desk..... അഞ്ചാലുംമൂട് (കൊല്ലം): കനിവുള്ളവരുടെ കരുണതേടുകയാണ് തൃക്കടവൂര്‍ മുരുന്തല്‍ സമീന മന്‍സിലില്‍ സലിം (48). ഭാര്യയും നാല് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായ സലിം ചികിത്സാെചലവിനും നിത്യെചലവിനും കരുണയുള്ളവരുടെ മുന്നില്‍ കൈകൂപ്പുകയാണ്. സലിം വിദേശത്ത് ഡ്രൈവറായിരുന്നു. അവിടെെവച്ച് നിവര്‍ന്ന് നില്‍ക്കാനാവാത്തവിധം നടുവേദനയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് നട്ടെല്ലിന് ഒടിവുെണ്ടന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. മുരുന്തലില്‍ വാടകക്ക് താമസിക്കുന്ന കുടുംബം ചികിത്സാെചലവിനായി പലരെയും ആശ്രയിക്കുകയാണ്. ഭാര്യ: സുലേഖ. മൂത്ത മകള്‍ സമീന സിവില്‍ എൻജിനീയറിങ് അഞ്ചാംവര്‍ഷ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകള്‍ സൂബിന മൂന്നാവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും മൂന്നാമത്തെ മകള്‍ ഫാത്തിമ പ്ലസ് ടുവിനും ഇളയമകള്‍ ഷിഫാന ഒന്നാം ക്ലാസിലും പഠിക്കുന്നു. മക്കളുടെ വിദ്യാഭ്യാസചെലവിനും ചികിത്സക്കും ഈ നിര്‍ധന കുടുംബം മുട്ടാത്ത വാതിലുകളില്ല. അടുത്തദിവസങ്ങളില്‍ തന്നെ സലിമിന് ശസ്ത്രക്രിയ നടത്തണം. ചികിത്സാചെലവിന് ഫെഡറല്‍ ബാങ്ക് തൃക്കടവൂര്‍ ശാഖയില്‍ 17610100067047 നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്-FDRL 0001761. േഫാൺ: 9447865815.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.