തിരുവനന്തപുരം: സർക്കാറിന് കീഴിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ലയിപ്പിച്ച് ഒറ്റപദ്ധതിയാക്കുന്നു. അഞ്ചുലക്ഷം രൂപവരെ ചികിത്സാ സഹായം കിട്ടുന്ന തരത്തിലാണ് 'കാരുണ്യ സുരക്ഷാ പദ്ധതി' എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ, ചിസ് പ്ലസ്, താലോലം തുടങ്ങിയ പദ്ധതികൾ ഏകോപിപ്പിച്ചാണ് പുതിയ പദ്ധതി. കാരുണ്യ ലോട്ടറി വരുമാനം, സർക്കാർ വിഹിതം, കേന്ദ്ര ഇൻഷുറൻസ് പദ്ധതി വിഹിതം എന്നിവയാകും പദ്ധതിയുടെ അടിസ്ഥാന സാമ്പത്തിക ഘടകം. 35 ലക്ഷത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളാകുമെന്നാണ് കരുതുന്നത്. കേന്ദ്ര പദ്ധതിയിലുള്ളവർക്കും അവസരം നൽകും. പ്രീമിയം തുക അടയ്ക്കുന്നവർക്ക് പദ്ധതിയിൽ ചേരാം. വിവിധ പദ്ധതികൾ ഉള്ളതിനാൽ ഒരാൾക്ക് ഒന്നിലധികം ആനുകൂല്യം ലഭിക്കുകയും അർഹർക്ക് ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. ചികിത്സകളുടെ ചെലവ് കണക്കാക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.