രമണ​ൻ പകരുന്നു മാനവികതയുടെ സന്ദേശം

അഞ്ചാലുംമൂട്: മതസൗഹാർദത്തി​െൻറയും സാഹോദര്യത്തി​െൻറയും മെറ്റാരുപേരും രൂപവുമാകുകയാണ് രമണൻ. കരുവ മുസ്ലിം ജമാഅത്തിന് കീഴിെല കാഞ്ഞിരംകുഴി തൈക്കാവില്‍ പതിനേഴാം രാവിന് നടന്ന നോമ്പ്തുറ മാനവികതയുടെ ഒാർമപ്പെടുത്തലായി. തൈക്കാവിന് സമീപത്ത് കിണര്‍ തൊടികൾ നിര്‍മിക്കുന്ന രമണനൊരുക്കിയ നോമ്പ് തുറയിൽ വിശ്വാസികളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. എട്ടുവര്‍ഷമായി പതിനേഴാംരാവിന് നോമ്പുതുറ ഒരുക്കുന്നത് ഇദ്ദേഹമാണ്. തൈക്കാവിലെ കാര്യനിര്‍വഹണ കമ്മിറ്റി അംഗം കൂടിയായ രമണനും ഈ ദിനത്തില്‍ നോമ്പെടുക്കും. നോമ്പു തുറക്ക് വാര്‍ഡ് സെക്രട്ടറി കരുവ റഫീഖ്, ജമാ അത്ത് മുന്‍ പ്രസിഡൻറ് നജ്മുദ്ദീന്‍, സുധീര്‍ കാഞ്ഞിരംകുഴി, സേഠ് നൗഷാദ്, സുബൈര്‍, സിദ്ദീഖ് മുസലിയാര്‍, ഹസന്‍, ഹക്കിം, അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.