ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച ശുഭദിനമായിരുന്നില്ല. വ്യാഴാഴ്ച രാത്രിയിൽ കൊറ്റമ്പള്ളി ലവൽ ക്രോസിന് സമീപം െട്രയിൻ തട്ടി മരിച്ച ദിവ്യ (28) ഈ സ്കൂളിലെ അധ്യാപിക ആയിരുന്നു. പ്രവേശനോത്സവത്തിന് എല്ലാ ഒരുക്കവും പൂർത്തിയാക്കിയിരുന്നങ്കിലും അധ്യാപികയുടെ മരണത്തോടെ ആഘോഷങ്ങൾ ഒഴിവാക്കിയാണ് പുത്തൻ കൂട്ടുകാരെ സ്വീകരിച്ചത്. സഹപ്രവർത്തകയുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ച അധ്യാപകർ നിറകണ്ണുകളോടെയാണ് പുത്തൻ കൂട്ടുകാരെ സ്വീകരിച്ച് സ്കൂളിൽ ഇരുത്തിയത്. ദിവ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുൾപ്പെട്ട വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചങ്ങൻകുളങ്ങരയിലെ ദിവ്യയുടെ കുടുംബവസതിയിൽ സംസ്കാരം നടത്തി. േട്രാളിങ് നിരോധന പരിധി വർധിപ്പിക്കണം - മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം: േട്രാളിങ് നിരോധനത്തിെൻറ പരിധിയിൽ 280 മുതൽ 500 വരെ കുതിരശക്തിയുള്ള വള്ളങ്ങളെയും കൊണ്ടുവരണമെന്ന് കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് (കെ.ടി.യു.സി -ബി) ജില്ലാ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. വിദേശ കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രത്തിൽ കയറി മത്സ്യബന്ധനം നടത്താനുളള കേന്ദ്ര സർക്കാറിെൻറ അനുമതി മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത അനീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷനോടൊപ്പം കുടുംബത്തിന് 25,000 രൂപ വീതം സർക്കാറും ബോട്ടുടമകളും നൽകണമെന്നും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കലയപുരം വൈ. രാജു അധ്യക്ഷതവഹിച്ചു. പെരുംകുളം സുരേഷ്, ചാത്തന്നൂർ ഷാജി, പേരൂർ സജീവ്. നിബു തങ്കച്ചൻ, കൊല്ലം അല്കസാണ്ടർ, അരുൺ എസ്. കല്ലിൽ, ജോസ് പ്രദീപ്, ഷോൺ വാടി, ഷീബ ഡഗ്ലസ്, ശക്തികുളങ്ങര ആൽബർട്ട്, ഷീജ മരുത്തടി, പ്രഭാ മോഹൻ, തേവലക്കര ക്ലീറ്റസ്, അസനാരുകുഞ്ഞ്, ക്രിസ്റ്റ്യൻ പെരേര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.