പാപ്പനംകോട്ട്​ കടകളിലെ മോഷണം: അന്വേഷണം ഊർജിതം

തിരുവനന്തപുരം: ദേശീയപാതയിൽ പാപ്പനംകോട് തുലവിളയ്ക്കുസമീപം നാലു കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി. വ്യാഴാഴ്ച പുലർച്ച വിനോദ്കുമാറി​െൻറ ഉടമസ്ഥതയിെല ഫിറ്റ്നസ് ഉപകരണങ്ങൾ വിൽക്കുന്ന സ്റ്റെപ്സ്, വിഷ്ണുവി​െൻറ പ്ലേ സ്റ്റോർ മൊബൈൽ കട, മഹേശ്വരിയുടെ ആരോമൽ ഫാൻസി, രാജ​െൻറ മകയിരം ഹയർ സർവിസ് എന്നിവിടങ്ങളിലാണ് മോഷണംനടന്നത്. മോഷ്ടാക്കളുടെ ചിത്രം സി.സി ടി.വിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. മോഷണംനടന്ന നാലു കടകളും ഒരു കെട്ടിടത്തിൽ അടുത്തടുത്താണ് പ്രവർത്തിക്കുന്നത്. എല്ലാ കടകളുടെയും ഷട്ടറി​െൻറ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. ഫിറ്റ്നസ് ഉപകരണങ്ങൾ വിൽക്കുന്ന സ്റ്റെപ്സി​െൻറ ഷട്ടർ തുറന്ന് അകത്തെ ചില്ലുകൾ അടിച്ചുപൊട്ടിച്ചശേഷമാണ് കവർച്ച നടത്തിയത്. ഇവിടെനിന്ന് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, 12,500 രൂപ, ഒരുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കടയെ സംബന്ധിച്ച നിരവധി വിവരങ്ങൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറാണ് നഷ്ടമായത്. മൊബൈൽ ഷോപ്പിൽനിന്ന് 2500 രൂപയും ആരോമൽ ഫാൻസിയിൽനിന്ന് 2000 രൂപയും നഷ്ടപ്പെട്ടു. എല്ലാ കടകളിലെയും അലമാരകളും മേശയും വാരിവലിച്ചിട്ട് പരിശോധിച്ചനിലയിലായിരുന്നു. മകയിരം ഹയർ സർവിസി​െൻറ പൂട്ടുപൊളിച്ച് അകത്തുകയറി അലമാര പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതിനുസമീപത്തെ ടയർ കടയിലെ ഗോഡൗണി​െൻറ പൂട്ട് പൊളിക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാക്കളുടെ ചിത്രം സി.സി ടി.വിയിൽ പതിഞ്ഞത്. രണ്ടുപേരുടെ ചിത്രമാണ് കാമറയിൽ പതിഞ്ഞത്. ദേശീയപാതക്കരികിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെനടന്ന മോഷണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ദേശീയപാതയായതിനാൽ രാത്രിയിലും വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്നിടമാണ്. എതിർവശത്ത് മൂന്നു കല്യാണമണ്ഡപങ്ങളുമുണ്ട്. ഇവിടെ കാവൽക്കാരുമുണ്ട്. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് ഇവർ ഈ കടയുടെ മുന്നിലെത്തിയതായി കാണുന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമകൾ മോഷണവിവരം അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.