ലോകം ചിന്തിക്കുംമുമ്പേ ഫെമിനിസ്​റ്റുകളായി ജീവിച്ചവരാണ് കന്യാസ്ത്രീകൾ- സക്കറിയ

തിരുവനന്തപുരം: ഫെമിനിസത്തെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങുമുമ്പേ ഫെമിനിസ്റ്റുകളായി ജീവിച്ചവരാണ് കന്യാസ്ത്രീകളെന്ന് എഴുത്തുകാരൻ സക്കറിയ. സംവിധായകരായ രാജു റഫേലും കെ. രാജഗോപാലും ചേർന്ന് സംവിധാനം ചെയ്ത 'അറിയപ്പെടാത്ത ജീവിതങ്ങൾ' എന്ന ഡോക്യുമ​െൻററിയുടെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളുടെ കാര്യത്തിൽ മാത്രമാണ് അവർ സഭയെ അനുസരിക്കുന്നത്. മറ്റെല്ലാ കാര്യത്തിലും സ്വന്തമായ തീരുമാനമുള്ളവരാണ് ഓരോ കന്യാസ്ത്രീയും. 1960കളിൽ ആതുരസേവനത്തിനും കന്യാസ്ത്രീ ആകാനുമായി നിരവധി യുവതികളാണ് കേരളത്തിൽനിന്ന് ജർമനിയിലേക്ക് കുടിയേറിയത്. എന്നാൽ, അതിനെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നെന്ന് അന്നൊരു വിഭാഗം ആക്ഷേപം ഉയർത്തിയിരുന്നു. എന്നാൽ, അന്ന് കടത്തപ്പെട്ടവരിൽ പലരുമാണ് ഇന്ന് ഈ ഡോക്യുമ​െൻററിയിലൂടെ തങ്ങളുടെ ജീവിതം പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തോടെ തകർന്ന ജർമനിയെ ഉയർത്തെഴുന്നേൽപിക്കുന്നതിൽ മലയാളികളായ നിരവധി കന്യാസ്ത്രീകളുടെ വിയർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൊയിഥേ സ​െൻററിൽ നടന്ന ചടങ്ങിൽ ഡോ. സയിദ് ഇബ്രാഹിം അധ്യക്ഷതവഹിച്ചു. നിർമാതാവ് ദിനേഷ് കല്ലറയ്ക്കൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.