വക്കം: സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ വക്കം ഇസ്ലാമിക് കൾച്ചറൽ സെൻററിൽ സംഘടിപ്പിച്ച അവാർഡ് ദാനവും പഠനോപകരണ വിതരണവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ന്യൂട്ടൻ അക്ബർ അവാർഡ് ദാനവും എസ്.കെ.ഇ.എ ജനറൽ സെക്രട്ടറി സുധീർ പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്തു. ജമാഅെത്ത ഇസ്ലാമി ആറ്റിങ്ങൽ ഏരിയ പ്രസിഡൻറ് കഹാർ അധ്യക്ഷതവഹിച്ചു. ഹമീദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. നാസർ സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു. പുകയില വിരുദ്ധ ദിനാചരണം ആറ്റിങ്ങൽ: െഎ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ച് ലോക പുകയില ദിനം ആചരിച്ചു. കഴക്കൂട്ടം മുതൽ ആറ്റിങ്ങൽവരെ കൺസപ്റ്റ്സ് ബൈക്ക്സുമായി ചേർന്ന് വാഹനറാലി നടത്തി. റാലി കടന്നുപോകുന്ന പ്രധാന കവലകളിൽ പുകയില വിരുദ്ധ േബാധവത്കരണ പ്രഭാഷണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. പുകയിലവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾക്ക് െഎ.ഡി.എ കേരള സംസ്ഥാന നിയുക്ത പ്രസിഡൻറ് ഡോ. അഭിലാഷ് ജി.എസ് നേതൃത്വം നൽകി. വാഹനറാലി കഴക്കൂട്ടം എസ്.െഎ ഷാജി ഫ്ലാഗ് ഒാഫ് ചെയ്തു. ആറ്റിങ്ങൽ കച്ചേരിനടയിൽ നടന്ന സമാപനചടങ്ങിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ബോധവത്കരണ പ്രഭാഷണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.