200 പഠനദിനങ്ങൾ ഉറപ്പാക്കണമെന്ന്​ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: അധ്യയനവര്‍ഷം 200 പഠനദിനങ്ങള്‍ ഉറപ്പാക്കണമെന്ന നിർദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷദിനങ്ങള്‍ കൂടാതെയാണ് 200 പഠനദിനങ്ങള്‍ ഉറപ്പാക്കേണ്ടത്. ഇതിനാവശ്യമായരീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്‍ യോഗത്തിലാണ് നിർദേശം. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ നാല് മിഷനുകളുടെയും പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അംഗീകരിച്ചു. ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നീ മിഷനുകളാണ് യോഗം ചേര്‍ന്നത്. മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലൻ, കെ.െക. ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, ഇ. ചന്ദ്രശേഖരന്‍, മാത്യു.ടി. തോമസ്, മേഴ്സിക്കുട്ടിയമ്മ, പി. തിലോത്തമൻ, വി.എസ്. സുനില്‍കുമാർ, അഡ്വ. കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വിവിധ മിഷനുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.