തിരുവനന്തപുരം: ഭരണനിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധവും ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സെൻററിെൻറ സർവേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല, മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു. സാമൂഹികസുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം. എന്നാൽ, സർവേയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡിഷയാണ് ഒന്നാം സ്ഥാനത്ത്. സര്‍ക്കാറിെൻറ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വേ അനുസരിച്ച് കേരളം 11ാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാംസ്ഥാനത്താണ്. ക്രമസമാധാനനിലയില്‍ സർവേയിൽ കേരളം രണ്ടാംസ്ഥാനത്താണെങ്കിലും ഒന്നാംസ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം. നീതിനിര്‍വഹണത്തില്‍ ആറാംസ്ഥാനമാണ്. മധ്യപ്രദേശിെൻറ ഒന്നാം സ്ഥാനം ഇടതുസര്‍ക്കാര്‍ അടിച്ചുമാറ്റി. പരിസ്ഥിതിസംരക്ഷണത്തിലെ കർണാടകയുടെ ഒന്നാം സ്ഥാനവും പിണറായി സര്‍ക്കാര്‍ സ്വന്തമാക്കി. ആകെയുള്ള മികവില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നത് ശരിയാണ്. പക്ഷേ, ഈ ഏജന്‍സി സര്‍വേ ആരംഭിച്ച 2015 മുതല്‍ എന്നും കേരളം ഒന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഓവേറാള്‍ ഭരണമികവിന് 0.568 പോയൻറ് നേടിയിരുന്നു എങ്കില്‍, ഇപ്പോൾ 0.528 ആയി കുറഞ്ഞതായും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.