കൊല്ലം: രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ഇനി വയോജനങ്ങൾക്ക് സ്വയം നിർണയിക്കാം. 60 വയസ്സ് കഴിഞ്ഞ ബി.പി.എൽ വിഭാഗത്തിലെ വയോധികർക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന 'വയോമധുരം' പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 1000 പേർക്കാണ് ആദ്യഘട്ടം ഗ്ലൂക്കോമീറ്റർ നൽകുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് റിസർചിെൻറ പഠനം അനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണത്തിൽ കേരളത്തിനാണ് ഒന്നാം സ്ഥാനം. സംസ്ഥാന ജനസംഖ്യയുടെ 19.4 ശതമാനവും വയോധികരിൽ 80 ശതമാനവും പ്രമേഹരോഗികളാണെന്നാണ് റിപ്പോർട്ട്. പ്രമേഹരോഗിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസും നൽകും. പദ്ധതിയുടെ പ്രചാരണത്തിനും ഗുണഭോക്താക്കളെ കണ്ടെത്താനും ജില്ല സാമൂഹികനീതി ഓഫിസർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.