തീരത്തെ വറുതി തീരാൻ ഇനി മൂന്ന് ദിവസം

ട്രോളിങ് നിരോധനം 31ന് അവസാനിക്കും (ചിത്രം) കാവനാട്: തീരത്ത് വറുതിയുടെ കാലം അവസാനിക്കാൻ ഇനി മൂന്ന് ദിവസംകൂടി. 31ന് അർധരാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അഞ്ച് ദിവസം അധികമെടുത്ത് 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള മുന്നൊരുക്കങ്ങൾ ദിവസങ്ങൾക്ക് മുേമ്പ തുടങ്ങി. വലകൾ തയാറാക്കലാണ് ഇപ്പോൾ ഹാർബറുകളിലും പരിസരങ്ങളിലും നടക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ ട്രോളിങ് നിരോധന കാലത്തുതന്നെ ആരംഭിച്ചു. 90 ശതമാനത്തോളം ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായി ബോട്ടുടമ സംഘടന ഭാരവാഹികൾ പറഞ്ഞു. 3800ഓളം ബോട്ടുകളാണ് സംസ്ഥാനത്തുനിന്ന് 31ന് അർധരാത്രി മത്സ്യംതേടി കടലിലേക്ക് പോകുക. ശക്തികുളങ്ങര-നീണ്ടകര ഹാർബറുകളിൽനിന്ന് മാത്രം 1200 ഓളം ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകും. ട്രോളിങ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. കോസ്റ്റ് ഗാർഡി​െൻറയും മറൈൻ എൻഫോഴ്സ്മ​െൻറി​െൻറയും സേവനവും ഏർപ്പെടുത്തിയിരുന്നു. സമാധാനപരമായാണ് ഇക്കുറിയും ട്രോളിങ് നിരോധന കാലം അവസാനിക്കുന്നത്. ഹാർബറുകൾ വീണ്ടും ആരവങ്ങൾക്കായി ഒരുങ്ങുകയാണ്. ഇക്കുറി മഴ ധാരാളം ലഭിച്ചതുമൂലം മത്സ്യലഭ്യത കൂടാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അറ്റകുറ്റപ്പണികൾ പൂർത്തിയായ ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്ക് എത്തിത്തുടങ്ങി. നീണ്ടകര പാലത്തിന് താഴെ തൂണിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല ചൊവ്വാഴ്ച അർധരാത്രി അഴിച്ചു മാറ്റുന്നതോടെ ബോട്ടുകൾ കടലിലേക്ക് തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.