ഓള്‍ കേരള വനിത ക്രിക്കറ്റ് ടൂര്‍ണമെൻറിന്​ ഇന്ന്​​ തുടക്കം

തിരുവനന്തപുരം: വാസ്തു നികേത കപ്പിനുവേണ്ടിയുള്ള പ്രഥമ പി. ശ്രീകുമാര്‍ സ്മാരക ഓള്‍ കേരള അണ്ടര്‍-16 വനിത ക്രിക്കറ്റ് ടൂര്‍ണമ​െൻറിന് ബുധനാഴ്ച തുടക്കമാകും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി തുമ്പയിലെ കെ.സി.എ സ​െൻറ് സേവിയേഴ്സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാന സ്പോൺസർമാരായ 'ആര്‍ക്ക് ഫെസ്റ്റിവല്‍സ്' അറിയിച്ചു. പ്രസ്ക്ലബിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിന് പിന്നാലെ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനും പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനുമായാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പ്രഥമ അന്തര്‍ജില്ല ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു. തലസ്ഥാനത്തെ മികച്ച ക്രിക്കറ്റ് പരിശീലകരില്‍ ഒരാളായിരുന്ന പി. ശ്രീകുമാറി​െൻറ സ്മരണക്കായാണ് ടൂര്‍ണമ​െൻറ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പെണ്‍കുട്ടികളെ ആദ്യമായി ക്രിക്കറ്റ് പരിശീലിപ്പിച്ചത് ശ്രീകുമാറാണ്. ജൂലൈ 25 മുതല്‍ 29 വരെ നടക്കുന്ന ടൂർണമ​െൻറിൽ വിവിധ ജില്ലകളില്‍ നിന്നായി എട്ട് ടീമുകളാണ് മത്സരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽനിന്ന് ഓരോ ടീമും കൊല്ലത്തുനിന്ന് രണ്ടു ടീമും പങ്കെടുക്കും. ജൂലൈ 29ന് ഡോ. ശശി തരൂര്‍ എം.പി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. വാസ്തു നികേത ക്രിയേറ്റിവ് ഡയറക്ടര്‍ അനില്‍ നികേത, സബിന്‍ ഇക്ബാല്‍, ഗിരീഷ്‌കുമാര്‍ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.