കൊടുംക്രൂരത; ഏഴ്​ വയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച്​ പൊള്ളിച്ചു

കരുനാഗപ്പള്ളി: ഉറക്കത്തിനിടെ കിടക്കയിൽ മൂത്രമൊഴിച്ചെന്നുപറഞ്ഞ് ഏഴ് വയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം. ചട്ടുകം പഴുപ്പിച്ച് തുടയും ഗുഹ്യഭാഗങ്ങളും പൊള്ളിച്ചു. ശൂരനാട് തെക്ക് പതാരത്താണ് സംഭവം. രണ്ടാനമ്മയും പിതാവും പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒരാഴ്ചയായി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വീട്ടിലേക്ക് വിളിച്ച് വിവരം തിരക്കിയപ്പോൾ പനിയാെണന്നായിരുന്നു മറുപടി. ചൊവ്വാഴ്ച കുട്ടി ക്ലാസിലെത്തിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചത് അധ്യാപിക കണ്ടെത്തി. വിവരം തിരക്കിയപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരത പറഞ്ഞത്. പ്രധാനാധ്യാപിക കരുനാഗപ്പള്ളി പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. സംഭവം പുറത്തായതോടെ സ്കൂൾ പരിസരത്ത് നാട്ടുകാർ തടിച്ചുകൂടി. ഇതിനിടെ കുട്ടിയുടെ പിതാവിനെ തന്ത്രപൂർവം സ്കൂളിലേക്ക് വിളിച്ചുവരുത്തി. ഇയാളെ സ്കൂൾ പരിസരത്ത് കൂടിയവർ കൈകാര്യംചെയ്ത ശേഷം ബൈക്ക് തല്ലിത്തകർത്തു. പൊലീസ് കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.