തിരുവനന്തപുരം: കേരളത്തിെൻറ ന്യായമായ ആവശ്യം അവഗണിച്ച പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.െഎ. അതേസമയം, പ്രധാനമന്ത്രിയുടേത് നിരാശജനകമായ നിലപാടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനപ്പുറം സി.പി.എം പരസ്യപ്രതികരണത്തിന് മുതിർന്നില്ല. വെള്ളിയാഴ്ച ചേർന്ന സി.പി.െഎ സംസ്ഥാന നിർവാഹകസമിതി പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ പ്രമേയം പാസാക്കി. തുടർച്ചയായി കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണിത്. ശബരിപാത ഒഴികെ എല്ലാ വിഷയത്തിലും കേവലം രാഷ്ട്രീയ വിശദീകരണം മാത്രമാണ് പ്രധാനമന്ത്രി നൽകിയത്. ബി.ജെ.പിയുടെ രാഷ്ട്രീയ സമീപനമാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും നിർവാഹകസമിതി ചൂണ്ടിക്കാട്ടി. അതേസമയം, കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിലാണ് സി.പി.എം സംയമനം പാലിക്കുന്നതെന്ന് സൂചനയുണ്ട്. ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാനസമിതിയിൽ വിഷയം ചർച്ചക്ക് വന്നില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വിശദീകരണവും പാർട്ടി നേതൃസമിതിയിൽ ഉണ്ടായില്ല. ശനിയാഴ്ച സമാപനത്തിന് മുമ്പ് സി.പി.എം ചർച്ച ചെയ്ത് നിലപാടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.