സ്വിറ്റ്സർലൻഡ്​ അംബാസഡർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്വിറ്റ്സർലൻഡും കേരളവുമായി സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. മാലിന്യസംസ്കരണം, നദികളുടെയും കനാലുകളുടെയും ശുദ്ധീകരണം എന്നിവക്ക് സ്വിറ്റ്സർലൻഡ് ഉപയോഗിക്കുന്ന സങ്കേതികവിദ്യ മികച്ചതാണെന്ന് സിബി ജോർജ് പറഞ്ഞു. ഈ രംഗത്ത് സഹകരിക്കാനുള്ള താൽപര്യം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. പാലി​െൻറ ഉപോൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ടാക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. പാൽ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും ഈ സാഹചര്യത്തിൽ മൂല്യവർധിത ഉൽപന്നങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.