തിരുവനന്തപുരം: 'മീഡിയവൺ'ചാനലിെൻറ സ്നേഹസ്പർശം പദ്ധതിയിലൂടെ പ്രേക്ഷകരിൽ നിന്ന് സമാഹരിച്ച സഹായധനം വീട്ടമ്മക്ക് കൈമാറി. തിരുവനന്തപുരം വിളപ്പില്‍ശാല പടവന്‍കോട് സ്വദേശിനിയായ ഖദീജക്കാണ് തുക കൈമാറിയത്. മാനസികാരോഗ്യം നഷ്ടപ്പെട്ട് വീട്ടിനുള്ളിലെ സെല്ലിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന മുതിര്‍ന്ന രണ്ട് ആണ്‍മക്കൾക്കും ഭർത്താവ് ഉപേക്ഷിച്ച മകൾക്കും കുട്ടിക്കും ഏക തുണയായ ഇൗ വീട്ടമ്മയുടെ കദനകഥ പരിപാടിയിലൂടെ സംപ്രേഷണം ചെയ്തതിനെ തുടർന്ന് പ്രേക്ഷകർ നൽകിയ തുക സമാഹരിച്ചാണ് ഇവർക്ക് നൽകിയത്. 15 വര്‍ഷമായി മക്കളെ പരിചരിച്ച് രോഗിയായിത്തീര്‍ന്ന ഇവർക്ക് മഹല്ല് കമ്മിറ്റിയും അയല്‍വാസികളും മാത്രമായിരുന്നു ആശ്രയം. മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ തുക കൈമാറി. ചടങ്ങിൽ മീഡിയവണ്‍ മാർക്കറ്റിങ് മാനേജർ വി. ശ്രീകുമാർ, അഡ്മിനിസ്ട്രേഷൻ ഓഫിസർ സമീർ നീര്‍ക്കുന്നം, പീപിൾ ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ എസ്. ഹിശാമുദ്ദീന്‍, ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി ഏരിയ പ്രസിഡൻറ് അബ്‌ദുൽ ഗഫൂർ, ഏരിയ സമിതിഅംഗം എം. നസീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.