ATTN പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ പാതയിലെ കല്ലുംകടവ് പാലത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനാപുരം പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഫാറൂഖ് മുഹമ്മദ്, അനസ് എ. ബഷീർ, ഷാൻ പള്ളിമുക്ക്, നജുമൽ റഹ്‌മാൻ, ആഷിഖ് പള്ളിമുക്ക്, ഷബീർ ഷാ, സിറാജ്, ഷാഹിൻ, അബ്ദുല്ല ഇടത്തറ എന്നിവർ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം (ചിത്രം) കുന്നിക്കോട്: എസ്. അനീഫാകുഞ്ഞ് അനുസ്മരണ സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം ആർ. സഹദേവൻ ഉദ്ഘാടനം ചെയ്തു. സി. സജീവൻ അധ്യക്ഷത വഹിച്ചു. എം. മീരാപിള്ള, ബി. അജയകുമാർ, എസ്. മുഹമ്മദ് അസ്‌ലം, എം. റഹീംകുട്ടി, പി.ജി. സജികുമാര്‍, രഘുനാഥൻ, സോമൻ, എം.എസ്. സുധ, എ. വഹാബ്, വി.ജെ. റിയാസ്, എ. സജീദ്, അമ്പിളി എന്നിവർ സംസാരിച്ചു. അനുസ്മരണദിനത്തിന് മുന്നോടിയായി പ്രകടനവും പുഷ്പാർച്ചനയും നടന്നു. ഡി.വൈ.എഫ്.ഐ പത്തനാപുരം ബ്ലോക്ക് സമ്മേളനം തുടങ്ങി (ചിത്രം) പത്തനാപുരം: ഡി.വൈ.എഫ്.ഐ പത്തനാപുരം ബ്ലോക്ക് സമ്മേളനത്തിന് തുടക്കം. പ്രതിനിധിസമ്മേളനം ജില്ലസെക്രട്ടറി ആർ. ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രതീഷ് പതാക ഉയർത്തി. രാജേഷ് അമ്പലനിരപ്പ് രക്തസാക്ഷി പ്രമേയവും മഞ്ചള്ളൂർ രാജേഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ. വിഷ്ണുകുമാർ പ്രവർത്തനറിപ്പോർട്ടും ജില്ലപ്രസിഡൻറ് എസ്. അരുൺ ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ, ജില്ല കമ്മിറ്റിയംഗങ്ങളായ ബി. അജയകുമാർ, എം. മീരാപിള്ള, എൻ. ജഗദീശൻ, ഷൈൻ ദീപു എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ആദ്യകാല നേതൃസംഗമം നടന്നു. യോഗത്തിൽ രതിഷ് അധ്യക്ഷത വഹിച്ചു. സമ്മേളന ഭാഗമായി ദീപശിഖ, കൊടിമര, പതാകജാഥകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.