തിരുവനന്തപുരം: മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം പ്രതീക്ഷയുടെ അവസാന തുരുത്താണെന്ന് പ്രമുഖ ഡോക്യുമെൻററി സംവിധായകന്‍ ആനന്ദ് പട്‌വർധന്‍. രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ ആദ്യ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിെൻറ ദീപശിഖ കേരളം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്നു. അതിന് ഇൗ സർക്കാറിനോട് നന്ദി പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിെൻറ കാര്യത്തിലും കേരളം മാതൃകയാണ്. മുസ്ലിംകളും ദലിതരും രാജ്യത്തുനിന്ന് തൂത്തെറിയപ്പെടുന്നു. ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തുറുങ്കിലടക്കുകയും കൊലക്കത്തിക്ക് ഇരയാക്കുകയും ചെയ്യുന്നു. ഗൗരി ലങ്കേഷിനെപ്പോലുള്ളവർക്ക് സംഭവിച്ചത് മതനിരപേക്ഷവാദികൾക്കുള്ള മുന്നറിയിപ്പായി കാണണം. രാജ്യത്തെ മാധ്യമങ്ങൾ കുത്തകവത്കരിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് പുതുതലമുറയിലെ സംവിധായകർ ധൈര്യത്തോടെ മുന്നോട്ടുവേരണ്ടത്. ഇത്തരം ശക്തികൾക്കെതിരെ സാംസ്കാരികയുദ്ധമാണ് വേണ്ടത്. കലാകാരന്മാര്‍ അവരുടെ കലാസൃഷ്ടികള്‍ തന്നെയാണ് നിലപാടുകളായി അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.