ഷാഡോ പൊലീസ് ചമഞ്ഞ യുവാവ് പിടിയിൽ

കൊല്ലം: ഷാഡോ പൊലീസ് ചമഞ്ഞ് വ്യാപാരികളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. കൂട്ടിക്കട സ്വദേശി ഷാജഹാനെ (35) ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ മുണ്ടയ്ക്കലിലെ വ്യാപാരസ്ഥാപനങ്ങളിലാണ് ഇയാൾ എത്തിയത്. മുടി നീട്ടി വളർത്തി ഷർട്ടും മുണ്ടും ധരിച്ചാണ് എത്തിയത്. ചെറുകിട കച്ചവടക്കാരോട് സിഗററ്റ് ഉണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞപ്പോൾ ഷാഡോ പൊലീസാണെന്നും സിഗററ്റ് എല്ലാം പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ടു. നിരവധി കടകളിൽ കയറി ഇത്തരത്തിൽ ഭീഷണി തുടർന്നപ്പോൾ നാട്ടുകാർ ചുറ്റുംകൂടുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ ലൈസൻസ് ഉയർത്തി കാട്ടിയ ശേഷം തിരികെ പോക്കറ്റിൽ വെച്ചു. തടഞ്ഞുവെച്ച നാട്ടുകാർ വിവരം ഇൗസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.