തിരുവനന്തപുരം: മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽവന്നു. സംഘടനയുടെ ഭാഗമായി കായികതാരങ്ങൾക്കും ഒഫിഷ്യൽസിനുമുള്ള പരിശീലന പരിപാടി ഡോ. നോബിൾ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്സിറ്റി കായികവിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ചു. മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിങ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെെൻറക്കർ, സംസ്ഥാന സെക്രട്ടറി എൻ.എസ്. വിനോദ്കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ എ. ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിങ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ പി.വി. അനീഷ് എന്നിവർ സംസാരിച്ചു. വളരെ െചലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായികയിനമാണ് മിനി ഗോൾഫ്. ഇതിനായി ഗോൾഫ് ഗ്രൗണ്ടിെൻറ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് പ്രായക്കാർക്കും വളരെ വേഗം ഈ കായികയിനം പഠിച്ചെടുക്കാനാകും. കേരളത്തിലെ ടൂറിസം മേഖലകളിൽ ഈ കായികവിനോദത്തിന് വേഗത്തിൽ പ്രചാരവും ലഭിക്കും. കേരള മിനി ഗോൾഫ് അസോസിയേഷെൻറ നേതൃത്വത്തിൽ സ്കൂൾ, കോളജ് തലങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലുമായി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.എസ്. വിനോദ്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.