സെൽഫ് ൈഡ്രവിങ് വീൽ ചെയറുമായി അമൃതയിലെ വിദ്യാർഥികൾ

(ചിത്രം) കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിലെ അവസാനവർഷ ബി.ടെക് വിദ്യാർഥികൾ ഇന്ത്യയിലെ ആദ്യ സെൽഫ് ൈഡ്രവിങ് വീൽ ചെയർ വികസിപ്പിച്ചു. ഉപയോക്താവിനെ സ്വയം നിയന്ത്രണത്തിലൂടെ തടസ്സങ്ങൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയുന്നതാണ് വീൽ ചെയർ. സെൽഫ്-ഇ എന്ന് പേരിട്ടിരിക്കുന്ന വീൽ ചെയർ സ്വയം നാവിഗേഷനായി റോബോട്ടിക് ഓപറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ്. ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അസി. പ്രഫ. ഡോ. രാജേഷ് കണ്ണൻ മേഗലിംഗത്തി​െൻറ നേതൃത്വത്തിൽ ചിന്ത രവി തേജ, ശരത് ശ്രീകാന്ത്, അഖിൽ രാജ് എന്നിവരാണ് സെൽഫ്-ഇ വീൽചെയർ രൂപകൽപന ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.