റോഡ് സുരക്ഷ അതോറിറ്റിയുടെ വെബ്സൈറ്റ് 'അപകട'ത്തിൽ

കൊല്ലം: സംസ്ഥാനത്തെ റോഡ് ഗതാഗതത്തിനും യാത്രക്കാർക്കും കൈത്താങ്ങാകാൻ രൂപം നൽകിയ റോഡ് സുരക്ഷ അതോറിറ്റിയുടെ സേവനങ്ങൾ പേരിൽ മാത്രം. 2007ൽ രൂപവത്കരിച്ച റോഡ് സുരക്ഷ അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ http://roadsafety.kerala.gov.inനെ ആശ്രയിച്ചാൽ വിവരങ്ങളൊന്നും ലഭിക്കില്ല. അതോറിറ്റിയുടെ യോഗവിവരങ്ങളോ തീരുമാനങ്ങളോ അറിയിപ്പുകളോ ഒന്നും സൈറ്റിലില്ല. കഴിയുന്നതും വിവരങ്ങൾ വെബ്സൈറ്റ് വഴിയും മറ്റും പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ നിയമം പറയുേമ്പാഴാണ് ഇൗ മെെല്ലപ്പോക്ക്. സാേങ്കതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥനില്ലാത്തതാണ് വെബ്സൈറ്റിെന നിശ്ചലമാക്കിയതെന്നാണ് വിശദീകരണം. വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി-ഡിറ്റുമായി ചർച്ച നടത്തി വെബ്സൈറ്റ് പരിഷ്കരിക്കാൻ നടപടിയെടുക്കുമെന്നും മറുപടിയിലുണ്ട്. മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിമാരുടെയും പടം ഉള്ളതൊഴിച്ചാൽ സൈറ്റ് കൊണ്ട് ആർക്കും പ്രയോജനമില്ല. ക്ലിക്ക് ചെയ്താൽ 'coming soon' എന്നു മാത്രമാണ് കാണാനാകുക. സര്‍ക്കാറിന്‌ റോഡ്‌ സുരക്ഷാനയങ്ങളില്‍ ഉപദേശം നല്‍കുക, റോഡ്‌ സുരക്ഷക്ക്‌ ആവശ്യമായ ഊർജിത നിയമങ്ങള്‍ നടപ്പാക്കുക, വിവിധ വകുപ്പുകളുമായും ഏജന്‍സികളുമായും ബന്ധപ്പെട്ട്‌ പ്രവര്‍ത്തനം ക്രോഡീകരിക്കുക, റോഡ്‌ സുരക്ഷക്ക്‌ ആവശ്യമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുക, സുരക്ഷാ പദ്ധതികളെക്കുറിച്ച്‌ അവബോധം നല്‍കുക തുടങ്ങിയ പത്തോളം പദ്ധതികൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് അതോറിറ്റി രൂപവത്കരിച്ചത്. ഗതാഗതമന്ത്രി ചെയര്‍മാനും പൊതുമരാമത്ത്‌ മന്ത്രി വൈസ്‌ ചെയര്‍മാനും ട്രാന്‍സ്പോര്‍ട്ട്‌ കമീഷണര്‍ റോഡ്‌ സേഫ്റ്റി കമീഷണറുമായി ഗതാഗതം, പൊതുമരാമത്ത്‌, ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിലെ 19 ഔദ്യോഗിക അംഗങ്ങളും ഒരു അനൗദ്യോഗിക അംഗവും ഉള്‍പ്പെടെ 20 പേർ ഉള്‍ക്കൊള്ളുന്നതാണ്‌ സംസ്ഥാന റോഡ്‌ സുരക്ഷ അതോറിറ്റി. അധികഭാരമുള്ള വാഹനങ്ങളില്‍ നിന്ന് 250 രൂപ, ഇടത്തരം വാഹനങ്ങളില്‍ നിന്ന് 150 രൂപ, ചെറുകിട വാഹനങ്ങളില്‍ നിന്ന് 100 രൂപ, ഇരുചക്രവാഹനങ്ങളില്‍ നിന്ന് 50 രൂപ നിരക്കില്‍ ഒരു പ്രാവശ്യം സെസായി പിരിച്ചെടുത്താണ്‌ അതോറിറ്റിയുടെ ഫണ്ട്‌ സ്വരൂപിക്കൽ. വിപുലമായ സജ്ജീകരണങ്ങളോടെ തുടങ്ങിയ അതോറിറ്റിക്ക് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിയാത്തത് വിമർശനത്തിനിടയാക്കി. എല്ലാം വെബ്സൈറ്റിനെ ആശ്രയിക്കുന്ന കാലഘട്ടത്തിലാണ് സുരക്ഷഅതോറിറ്റിയുടെ സൈറ്റ് നോക്കുകുത്തിയാ‍യി നിലകൊള്ളുന്നത്. -ജെ. സജീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.