പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് പ്രവാസിമലയാളികളുടെ കൈത്താങ്ങ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഉറപ്പ് നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ‍. തുടക്കത്തില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം ലഭിക്കും. അമേരിക്കയില്‍ നടന്ന പ്രവാസി മലയാളികളുടെ യോഗത്തിലാണ് അവര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയത്. യോഗത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ആരോഗ്യവകുപ്പി​െൻറ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. സ്ത്രീകളിലെ ഗര്‍ഭാശയഗള അർബുദം ആരംഭദശയില്‍ തന്നെ കണ്ടെത്താനുള്ള പാപ്സ്മിയര്‍ ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്നും അവര്‍ ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.