ജ്വല്ലറിയിൽ നിന്ന് സ്വർണം കാണാതായ സംഭവം; സെയിൽസ് മാനേജരെ കണ്ടെത്തിയില്ല

കൊല്ലം: നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് 1.92 കോടി രൂപ വില വരുന്ന 6.1 കിലോ സ്വർണം കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ദുരൂഹസാഹചര്യത്തിൽ മുങ്ങിയ സീനിയർ സെയിൽസ് മാനേജർ കണ്ണൂർ ഇരിട്ടി വയത്തൂർ തൊമ്മിക്കാട്ടിൽ വീട്ടിൽ ജോർജ് തോമസിനെ(45) കണ്ടെത്താനായില്ല. ഫോണും പഴ്സും കാറും ഉപേക്ഷിച്ചാണ് ഇയാൾ ജ്വല്ലറി വിട്ടത്. കണ്ണൂരിലുള്ള ബന്ധുക്കളെ ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്തു. ജ്വല്ലറിയിൽ നിന്ന് പോയതിനുശേഷം ബന്ധുക്കളെയും ബന്ധപ്പെട്ടിട്ടില്ല. താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോൾ ജ്വല്ലറി വിടുകയാണെന്ന രീതിയിൽ എഴുതിയ കത്തും കാണാതായ സ്വർണത്തി​െൻറ കണക്കും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യയെ തിങ്കളാഴ്ച ചോദ്യം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് വിവാഹപാർട്ടി വാങ്ങി ലോക്കറിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ ചെന്നപ്പോൾ കണ്ടില്ല. ഇതേസമയം, ജ്വല്ലറിയിൽ നിന്ന് പോയ സെയിൽസ് മാനേജർ പിന്നീട് തിരികെ വന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വലിയ തട്ടിപ്പ് പുറത്തായത്. 12 വർഷമായി ഈ ഗ്രൂപ്പി​െൻറ സ്ഥാപനങ്ങളിൽ ജോർജ് തോമസ് ജോലിചെയ്തുവരുകയാണ്. സീനിയർ സെയിൽസ് മാനേജർ എന്ന നിലയിൽ ഓരോ ദിവസത്തെയും വിൽപനയും സ്റ്റോക്കും ഒത്തുനോക്കി രേഖപ്പെടുത്തുന്ന ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഇയാൾ അവധിയെടുത്തിരുന്നില്ല. മറ്റൊരാൾ സ്റ്റോക്ക് പരിശോധിക്കുമ്പോൾ തട്ടിപ്പ് പിടികൂടും എന്നുകരുതിയാവും ഇതെന്നാണ് െപാലീസ് സംശയിക്കുന്നത്. പുറത്തുനിന്ന് സഹായം കിട്ടിയിരിക്കാൻ സാധ്യതയുണ്ടെന്നും സംശയമുണ്ട്. ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്്ലറ്റ് ജ്വല്ലറിക്ക്‌ പുറത്താണ്. മോഷ്ടിക്കുന്ന സ്വർണം ഇവിടെവെച്ച് കൈമാറാനുള്ള സാധ്യത െപാലീസ് തള്ളിക്കളയുന്നില്ല. ഈസ്റ്റ് സി.െഎ എസ്. മഞ്ജുലാലി​െൻറ നേതൃത്വത്തിലാണ് കേസ്‌ അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.