പെരുമൺ ദുരന്ത സ്​മരണയിൽ...

അഞ്ചാലുംമൂട്: പെരുമൺ ട്രെയിൻ ദുരന്തസ്മാരക നിർമാണം സർക്കാർ തലത്തിൽ ചർച്ചചെയ്യുമെന്ന് മന്ത്രി കെ. രാജു. ദുരന്തത്തി​െൻറ 30ാമത് വാർഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്വേഷണ കമീഷ​െൻറ രണ്ട് റിപ്പോർട്ടും ജനങ്ങൾക്ക് ബോധ്യപ്പെടുന്നതായിരുന്നില്ല. ദുരന്തസ്മരണ നിലനിർത്തുന്നതിന് 2012ൽ പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കയർ, കശുവണ്ടി, മത്സ്യ തൊഴിലാളികൾക്കായി കിടത്തിചികിത്സക്കായി വാർഡ് നിർമിച്ചു. അത് ഇപ്പോഴും തുറന്നുനൽകിയില്ല. ഈ ആരോഗ്യകേന്ദ്രത്തിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് വകുപ്പുതല മന്ത്രിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. കേരള പൗൾട്രി കോർപറേഷൻ അധ്യക്ഷ ജെ. ചിഞ്ചുറാണി ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ. സേതുനാഥ്, കൗൺസിലർ എം.എസ്. ഗോപകുമാർ, പെരിനാട് മോഹൻ, പുന്തല മോഹൻ, ആർ.സി. പണിക്കർ, മങ്ങാട് സുബിൻ നാരായണൻ, പി. സുരേന്ദ്രൻ, ജി. വിജയകുമാർ, പെരുമൺ ഷാജി, പരവൂർ സജീവ് എന്നിവർ സംസാരിച്ചു. എസ്. ബിജുകുമാർ, യു. ബിനു, ഉണ്ണിരാജൻപിള്ള, ഗിരിജ, ഓസോൺ ബാബു, പനയം സജീവ്, വിശ്വേശരൻ പിള്ള, രവീന്ദ്രൻ, മോഹനൻ പിള്ള, ഷൈൻകുമാർ, ജെ. ഗോപകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പനയം ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ പെരുമൺ ജങ്കാർ കടവിൽ നടന്ന ചടങ്ങിൽ എം. മുകേഷ് എം.എൽ.എ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. ഷീല അധ്യക്ഷത വഹിച്ചു. കണ്ണീർപൂക്കളുമായി ഉറ്റവർ... അഞ്ചാലുംമൂട്: ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവർ കണ്ണീർ പൂക്കളർപ്പിക്കാൻ പെരുമണിലെത്തി. െറയിൽവേ കാൻറീൻ ജീവനക്കാരൻ മുരളീധരൻ പിള്ളയുടെ മാതാവ് എം. ശാന്തമ്മയമ്മ ചടങ്ങിന് കാർമികത്വം വഹിച്ചു. മരിച്ച ചങ്ങനാശ്ശേരി സ്വദേശി വിനയ​െൻറ സഹോദരി വിമലയും മകൾ വീണയുമെത്തി പുഷ്പാർച്ചന നടത്തി. കൊട്ടാരക്കര സദാനന്ദപുരം സജീഭവനിൽ മോനച്ച​െൻറ സഹോദരൻ സാബുവും മകൻ ആൽബിനും സ്മരണ പുതുക്കി. മോനച്ചൻ മിലിട്ടറി ട്രെയിനിങ് കഴിഞ്ഞ് മടങ്ങി വരുംവഴിയാണ് അപകടത്തിൽ മരിച്ചത്. പെരുമണിൽ ഒരു വിശ്രമകേന്ദ്രവും വായനശാലയും ലൈബ്രറിയും സ്ഥാപിക്കണമെന്ന് പെരുമൺ പൗരാവലി സർക്കാറിനോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.