(ചിത്രം) തഴവ: പൊതുവിദ്യാലയങ്ങള്‍ മികവിെൻറപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന് മേന്മകൂട്ടുകയാണ് തഴവാ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ അധ്യാപകർ. വിദൂരങ്ങളിൽനിന്ന് വരുന്ന അധ്യാപകർ പോലും മക്കളെ സ്കൂളിൽ ചേർത്ത് മറ്റ് അധ്യാപകർക്ക് മാതൃകയാവുകയാണ്. പൊതുവിദ്യാലങ്ങളെല്ലാം ഹൈടെക്കാകുകയും അക്കാദമിക് സംവിധാനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ സ്വന്തം മക്കളെ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകളില്‍ വിടേണ്ടതില്ല എന്ന ഉറച്ച തീരുമാനമാണ് അധ്യാപകര്‍. അംബിക, വിജയലക്ഷ്മി, സ്മിത, ഷീജ, റീനു, ബരീറ, ഐറിന്‍, സജീന, രശ്മി ആര്‍. മോഹന്‍, ദീപലേഖ, കവിത, ജാസ്മിന്‍, ജീജ, സന്തോഷ്, വിജയകുമാര്‍, റെജി എന്നീ 16 അധ്യാപകരുടേയും ഒരു ഓഫിസ് സ്റ്റാഫിെൻറയും മക്കള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കുറച്ച് അധ്യാപകരുടെ മക്കള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഈ അധ്യയനവര്‍ഷത്തില്‍ ആരുടേയും പ്രേരണയില്ലാതെ മറ്റ് അധ്യാപകരും മക്കളെ സ്വന്തം സ്‌കൂളില്‍ ചേർക്കുകയായിരുന്നു. അധ്യാപകരുടെ തീരുമാനം വലിയ ചലനമാണ് സമൂഹത്തിലുണ്ടാക്കിയത്. 355 കുട്ടികളാണ് ഈ അധ്യയന വര്‍ഷം പുതുതായി സ്‌കൂളിലെത്തിയത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളും സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നാണ്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ ഹൈസ്‌കൂള്‍ വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓരോ ഡിവിഷന്‍ കൂടുകയും അറബിക് വിഭാഗത്തില്‍ ഒരു തസ്തികകൂടി അധികമുണ്ടാവുകയും ചെയ്തു. പ്രവര്‍ത്തനമികവ് പരിഗണിച്ച് മികവിെൻറ വിദ്യാലയമായി സ്‌കൂളിനെ സര്‍ക്കാര്‍ െതരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് 4.64 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്ന് കോടി സര്‍ക്കാര്‍ നല്‍കും. ബാക്കി തുകയായ 1.64 കോടി പി.ടി.എ ആണ് കണ്ടെത്തേണ്ടത്. ഹൈസ്‌കൂള്‍ ക്ലാസ് മുറികളെല്ലാം ഹൈടെക് നിലവാരത്തിലാക്കിയിട്ടുണ്ട്. യു.പി ക്ലാസുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. എ.കെ. സലിം ഷാ ഹെഡ്മാസ്റ്ററായി വന്നതോടെ എല്ലാവരേയും ഏകോപിപിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് സ്കൂളിൽ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.