പെരിങ്ങാലം നിവാസികൾക്ക്​ സ്വപ്നസാഫല്യം; കൊന്നയിൽകടവ് പാലം പൂർത്തിയായി

(ചിത്രം) കുണ്ടറ: പെരിങ്ങാലം നിവാസികളുടെ സ്വപ്നസാഫല്യമായി കൊന്നയിൽകടവ് പാലത്തി​െൻറ നിർമാണോദ്ഘാടനം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലത്തി​െൻറ പ്രവർത്തനോദ്ഘാടനം നിർവഹിക്കുമ്പോൾ നാടി​െൻറ കാൽനൂറ്റാണ്ടി​െൻറ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. 1992ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ നടപ്പാലത്തിന് പകരമായാണ് ആധുനികരീതിയിലുള്ള പാലം നിർമിക്കുന്നത്. കിഫ്ബിയുടേതാണ് സാമ്പത്തികസഹായം. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന കുന്നിൻപ്രദേശമാണ് പെരിങ്ങാലം. ഇവിടെ എത്തണമെങ്കിൽ ചതുപ്പിലൂടെയും ചെളിക്കുണ്ടിലൂടെയും ഒറ്റയടിപ്പാതയിലൂടെ കൊന്നയിൽകടവിലെത്തി അവിടെനിന്ന് കടത്തു വഞ്ചിയിൽ സഞ്ചരിക്കണം. പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂളായ പെരിങ്ങാലം ഗവ.എച്ച്.എസ്.എസിലെത്താനും ഇതേ മാർഗമുള്ളൂ. ആലപ്പുഴയിലെ ഇടത്തുരുത്ത് പാലത്തി​െൻറ മാതൃകയിലാണ് കൊന്നയിൽകടവ് പാലം നിർമിച്ചിരിക്കുന്നത്. വിനോദസഞ്ചാരസാധ്യത കൂടി കണക്കിലെടുത്താണ് സൗന്ദര്യവും ബലവും ഒത്തിണങ്ങിയ 'ബോസ്ട്രിങ്' മാതൃകയിൽ ഏഴ് സ്പാനുകളിൽ 175.4 മീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ഹൈവേ വികസനം: വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള സ്ഥലംകൂടി ഏറ്റെടുക്കണം കൊല്ലം: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കടയ്ക്കുള്ളിൽ കല്ലിട്ടതിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു. വികസനവുമായി ബന്ധപ്പെട്ട് കട നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുവാനുള്ള സ്ഥലംകൂടി ഏറ്റെടുക്കണമെന്ന് സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു. പുനരധിവാസവും മാന്യമായ നഷ്ടപരിഹാരവും നൽകുമെന്ന ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഉൾപ്പെടെ ബന്ധെപ്പട്ട അധികാരികളുമായി ചർച്ച നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി സി.എസ്. ആലിക്കുട്ടി ഹാജി, സംസ്ഥാന ട്രഷറർ എം. നസീർ, സംസ്ഥാന ഭാരവാഹികളായ ടി.എഫ്. സെബാസ്റ്റ്യൻ, പി.വി. ഹംസ, േജാർജ് ജോസഫ്, നിജാംബഷി, വി. സുനിൽകുമാർ, കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ വൈ. സാമുവൽകുട്ടി, എ. മുഹമ്മദ് ആരിഫ്, എസ്.എസ്. മനോജ്, സി.കെ. കുഞ്ഞിമൊയ്തീൻ, ആർ. വിജയൻപിള്ള, വി. ശശിധരൻനായർ, എച്ച്. സലിം, ബാബുക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡൻറായി ടി.എഫ്. സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.