കാർഷിക വികസന ബാങ്ക്​ പലിശനിരക്ക് പ്രാഥമിക ബാങ്കുകളെ തകർക്കുമെന്ന്

കുന്നിക്കോട്: സംസ്ഥാന കാർഷിക വികസന ബാങ്കി​െൻറ പുതിയപലിശ നിരക്ക് പ്രാഥമിക ബാങ്കുകളെ തകർക്കുമെന്ന് ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനകൾ. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ആണ് രംഗത്തെത്തിയത്. പുതിയ സർക്കുലറിൽ കാർഷികമേഖലയിൽ 10 സ്ലാബുകളും വ്യവസായ -ഭവന വായ്പാമേഖലയിൽ ആറുവീതം സ്ലാബുകളും ആക്കിയിരിക്കുന്നു. പലിശനിരക്കും ക്രമാതീതമായി വർധിപ്പിച്ചു. ഇതര ബാങ്കിങ് സ്ഥാപനങ്ങൾ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നതിനിടെയാണ് പുതിയനടപടി. പലിശനിരക്ക് 1.25 ശതമാനം മുതൽ 1.50 ശതമാനം വരെ വർധിപ്പിച്ചപ്പോൾ പ്രാഥമിക ബാങ്കുകളുടെ മാർജിൻ 0.50 ശതമാനം വരെ വെട്ടിക്കുറച്ചു. കർഷകരെ സഹായിക്കാനായി കൊണ്ടുവന്ന പലിശ കുറഞ്ഞ കിസാൻ സമൃദ്ധി യോജന സ്കീമി​െൻറ കാലാവധി നിലവിൽ അഞ്ചു വർഷമായിരുന്നത് ഒരുവർഷമാക്കി ചുരുക്കി. ജൂൺ 12ന് ബോർഡ് ചേർന്ന് എടുത്തതായി പറയുന്ന തീരുമാനം ജൂലൈ നാലിന് വിതരണം ചെയ്ത വായ്പകൾക്ക് ബാധകമാക്കിയിരിക്കുന്നു. ദീർഘകാലമായ വായ്പകൾ മൂന്ന് വർഷ കാലാവധിക്ക് നൽകാനില്ലെന്നിരിക്കെ ഈ തീരുമാനം പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് യൂനിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.