തമിഴ്നാട്ടിൽനിന്ന് പനംകരിക്കെത്തി

(ചിത്രം) കൊട്ടിയം: മഴ മാറി മാനംതെളിഞ്ഞതോടെ തമിഴ്നാട്ടിൽനിന്ന് പനംകരിക്ക് വിൽപനക്കായി എത്തിത്തിടങ്ങി. ദേശീയപാതയോരങ്ങൾ കേന്ദ്രീകരിച്ചാണ് പനം കരിക്കി​െൻറ വിൽപന. മുപ്പതുമുതൽ അമ്പതുരൂപ വരെയാണ് വില. തെങ്കാശി, തിരുെനൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിൽനിന്നാണ് ഇവ എത്തുന്നത്. ശരീരം തണുക്കുന്നതിന് പനംകരിക്ക് നല്ലതാണെന്നതിനാൽ ആവശ്യക്കാർ ഏറെയുണ്ട്. എബിൻ ബാലാജി, ആരിഫ് സലാഹ് ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാർ (ചിത്രം) കൊല്ലം: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ജനറൽ സെക്രട്ടറിമാരായി എബിൻ ബാലാജി, ആരിഫ് സലാഹ് എന്നിവരെ തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റി ഓഫിസിൽ പ്രസിഡൻറ് എസ്.എം. മുഖ്താറി​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാ​െൻറ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികൾ: എസ്. സഹല (വൈ. പ്രസി.), ബിജു കൊട്ടാരക്കര, ഫൈറൂസ് ജലാൽ, അംജദ് അബു (സെക്രട്ടറിമാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.