കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും പാർലമെേൻററിയനും മികച്ച ഭരണാധികാരിയുമായിരുന്ന എം.എം. ജേക്കബിെൻറ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. ജേക്കബിെൻറ നിര്യാണം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാന തലത്തിലും വലിയനഷ്ടമാണെന്ന് എം.പി അനുശോചനസന്ദേശത്തിൽ അറിയിച്ചു. വേണുവിനെതിരായ നടപടി ഭരണകൂട ഭീകരതയുടെ നേർക്കാഴ്ച -എൻ.കെ. േപ്രമചന്ദ്രൻ എം.പി കൊല്ലം: ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ നേർക്കാഴ്ചയാണ് മാധ്യമപ്രവർത്തകനായ വേണു ബാലകൃഷ്ണനെതിരെയുള്ള പൊലീസ് നടപടിയെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. പൊലീസ് നടപടി നിരുപാധികം പിൻവലിച്ച് കേരളത്തിെൻറ ജനാധിപത്യ സംസ്കാരം പുനഃസ്ഥാപിക്കണം. വിമർശനങ്ങൾക്ക് അതീതമാണെന്ന ധാരണയും വിമർശനങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള അസഹിഷ്ണുതയുമാണിത്. കേരളത്തിൽ മാധ്യമപ്രവർത്തകർക്കുപോലും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം നിഷേധിക്കുന്നത് അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.