നടക്കാൻപോലും സാധിക്കാത്തതിനാൽ രണ്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു ന്യൂഡൽഹി: ലോകത്തുതന്നെ ഏറ്റവും ഭാരമുള്ള കൗമാരക്കാരനായ ഡൽഹി സ്വദേശി മിഹിർ ജയിന് തൂക്കം കുറക്കാൻ നടത്തിയ ശസ്ത്രക്രിയ വിജയം. 14കാരനായ മിഹിറിെൻറ തൂക്കം 237 കിലോയായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ 177 കിലോ ആയാണ് കുറച്ചത്. ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടർമാർ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. മിഹിറിനെ 100 കിലോ ഭാരത്തിൽ എത്തിക്കാനാണ് ലക്ഷ്യമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. പ്രദീബ് ചൗദോയി പറഞ്ഞു. ജനിക്കുേമ്പാൾ 2.5 കിലോ ആയിരുന്നു ഭാരം. അഞ്ചാം വയസ്സായപ്പോൾ 70 കിലോ ആയി. വീട്ടിലുള്ളവർ എല്ലാം അമിത ഭാരമുള്ളവരായതിനാൽ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, വൈകാതെ കാര്യങ്ങൾ കൈവിട്ടു. നടക്കാൻ പോലും സാധിക്കാത്തതിനാൽ രണ്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. വീടിനകത്ത് ഇരുന്നും കിടന്നും സമയം നീക്കുക മാത്രമായിരുന്നു ഇത്രയും നാൾ. 2010ൽ മിഹിറിെൻറ കുടുംബം ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ ആ പ്രായത്തിൽ ശസ്ത്രക്രിയ േവണ്ടെന്ന് പറഞ്ഞു. എന്നാൽ, 14 വയസ്സ് ആയപ്പോഴേക്കും ഭാരം കൂടുന്നതിനാൽ ശസ്ത്രക്രിയക്ക് നിർബന്ധിതരായി. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. ഒരാഴ്ചക്കുള്ളിൽ ആശുപത്രി വിടാനാവും. photo/mail/mihir jain മിഹിർ ജയിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.