കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിലെ ആറ്റിനു കിഴക്കേക്കരയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തൂപ്പുഴ ചെമ്പനഴികം വീട്ടിൽ സുൽഫിക്കറി​െൻറ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം നാനൂറോളം കുലയ്ക്കാറായ വാഴകളും അമ്പതോളം കുരുമുളക് ചെടികളും നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച കൃഷിയിടത്തിലെത്തിയ കാട്ടാനകൾ മണിക്കൂറുകളോളം ഭീതിപരത്തി. പ്രദേശമാകെ ചവിട്ടിനശിപ്പിച്ച കാട്ടാനകൾ നേരം പുലർന്ന് സമീപവാസികൾ എത്തി ശബ്ദമുണ്ടാക്കിയതോടെയാണ് വനത്തിലേക്ക് തിരികെ മടങ്ങിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി സമീപ വനത്തിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടം വനത്തിറമ്പിൽ സ്ഥാപിച്ചിരുന്ന സൗരോർജവേലി തകർത്താണ് കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോർജവേലി യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കാട്ടാനകൾക്ക് ഇവ എളുപ്പത്തിൽ തകർക്കുന്നതിനു സഹായകരമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡ് പുറമ്പോക്ക് തിട്ടപ്പെടുത്തുന്നതിനുള്ള അളവിൽ വൻ അഴിമതിയെന്ന് പരാതി ഓയൂർ: ആയൂർ-ഇത്തിക്കര റോഡിൽ റോഡുവിള മുതൽ കുമ്മല്ലൂർ വരെയുള്ള റോഡ് വീതികൂട്ടി പണിയുന്നതിന് റവന്യൂ ഉദ്യോഗസ്ഥർ അളന്ന് കല്ലിടുന്നതിൽ വൻ അഴിമതി നടക്കുന്നതായി ബി.ജെ.പി വെളിനല്ലൂർ പഞ്ചായത്ത് സമിതി. പാവപ്പെട്ടവരുടെയും ഗൃഹനാഥൻ ഇല്ലാത്തവരുടെയും റോഡ് വശത്തെ പുരയിടങ്ങളിൽ സർക്കാർ പുറമ്പോക്ക് ഉണ്ടെന്ന് കാണിക്കുകയും മറുവശത്തെ ഉന്നതരുടെയും രാഷട്രീയക്കാരുടെയും വസ്തു സംരക്ഷിച്ചുമാണ് അളന്ന് തിരിച്ചിരിക്കുന്നത്. നിരവധി പുരയിടങ്ങൾ, വീടുകളുടെ മുൻ വശങ്ങൾ എന്നിവ അനധികൃതമായി പുറമ്പോക്ക് ഉണ്ടെന്ന് കാണിച്ച് രാഷ്ട്രീയസ്വാധീനമില്ലാത്തവരെ ഉപദ്രവിക്കുകയാണെന്നും അവർ ആരോപിച്ചു. രാഷ്ട്രീയസ്വാധീനമുള്ള റോഡ് സുരക്ഷാകമ്മിറ്റിയും ഇതിനു കൂട്ടുനിൽക്കുന്നു. 1994 ൽ നടത്തിയ റീസർവേ പ്രകാരമുള്ള അളവുകളിൽ പലതിലും തിരുത്ത് വന്നതായി കാണുന്നു. യഥാർഥ ഭൂസർവേ പ്രകാരം റോഡ് അളന്ന് തിരിച്ച് കൃത്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുകയും എം.എൽ.എയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും പൊതുജനങ്ങളുടെ എതിർപ്പ് മൂലം മാറ്റി അടയാളപ്പെടുത്തുകയും ചെയ്തു. കൃത്യമായി അളവ് രേഖപ്പെടുത്താതെ റോഡ് പണി നടത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി പഞ്ചായത്ത് സമിതിതീരുമാനിച്ചതായി പ്രസിഡൻറ് ജയകുമാർ, ജനറൽസെക്രട്ടറി ടി.കെ. മനു, സെക്രട്ടറിമാരായ തുളസീധരൻ, മനോജ്. മണ്ഡലം വൈസ് പ്രസിഡൻറ് കരിങ്ങന്നൂർ മനോജ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.