പൊലീസ് നടപടി പ്രതിഷേധാർഹം -വി.എസ്. ശിവകുമാർ

തിരുവനന്തപുരം: കുഞ്ചാലുംമൂട്ടിൽ ഡി.വൈ.എഫ്.ഐ- എസ്.ഡി.പി.ഐ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സമീപപ്രദേശമായ പള്ളിവിളയിലെ സ്ത്രീകളടക്കമുള്ള നിരപരാധികളെ വീടുകളിൽകയറി ഉപദ്രവിച്ച സംഭവത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ പ്രതിഷേധിച്ചു. റോഡിൽ നടന്ന സംഘർഷം നിയന്ത്രിക്കുന്നതിനുപകരം നിരപരാധികളെ ഉപദ്രവിക്കുന്ന നടപടിയാണ് പൊലീസി​െൻറ ഭാഗത്തുനിന്നുമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പള്ളിവിള പ്രദേശത്തെ വീടുകൾ സന്ദർശിച്ചശേഷം ശിവകുമാർ സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു. കരമന മാഹീൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വലിയശാല പരമേശ്വരൻനായർ, മണ്ഡലം പ്രസിഡൻറ് നന്ദകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.