വിടവാങ്ങിയത് ആറ്റിങ്ങലി​‍െൻറ രാഷ്​ട്രീയ ചാണക്യന്‍

ആറ്റിങ്ങല്‍: അരനൂറ്റാണ്ടിലേറെക്കാലം ആറ്റിങ്ങലി​െൻറ രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിര്യാതനായ ഡി. ജയറാം. ഒരുകാലത്ത് കോണ്‍ഗ്രസി​െൻറ ശക്തിദുര്‍ഗമായിരുന്ന മേഖലയെ ചെങ്കോട്ടയാക്കി മാറ്റിയതിന് പിന്നില്‍ ജയറാമി‍​െൻറ പരിശ്രമവും തന്ത്രങ്ങളും നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ജയറാം വിദ്യാർഥിയായിരിക്കുമ്പോള്‍തന്നെ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി സ്റ്റുഡൻറ്സ് ഫെഡറേഷനൊപ്പം നിന്നു. കുടുംബത്തി​െൻറ എതിര്‍പ്പ് അവഗണിച്ച് ആറ്റിങ്ങലി​െൻറ ആദ്യ നിയമസഭ സമാജികന്‍ ആര്‍. പ്രകാശത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങി. കരുത്തുറ്റ സംഘാടനമികവും ബുദ്ധിവൈഭവവും പ്രവര്‍ത്തനശൈലിയും വളരെ വേഗത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി പ്രാദേശികതലത്തില്‍ നേതൃനിരയില്‍ എത്തിച്ചു. ചിറയിന്‍കീഴ് താലൂക്കില്‍ വിവിധ തൊഴിലാളി സംഘങ്ങളെ ഏകോപിപ്പിച്ച് യൂനിയന്‍ യാഥാർഥ്യമാക്കിയത് ഡി. ജയറാമായിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കര്‍ ആറ്റിങ്ങലില്‍ അടിതെറ്റി വീണത് ഡി. ജയറാമി‍​െൻറ രാഷ്ട്രീയ നേതൃപാടവത്തിലും ബുദ്ധിയിലുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മത്സരരംഗത്തിറങ്ങിയ ശങ്കര്‍ ജയിച്ചാല്‍ വീണ്ടും മുഖ്യമന്ത്രി എന്ന പ്രചാരണവുമായി ആറ്റിങ്ങലില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസിന് ഫലം വന്നപ്പോള്‍ വിശ്വസിക്കാനായില്ല. സുരക്ഷിതമണ്ഡലം എന്നനിലയില്‍ ആര്‍. ശങ്കര്‍ തെരഞ്ഞെടുത്ത മണ്ഡലത്തില്‍ അദ്ദേഹത്തിന് ദയനീയ പരാജയം. ആര്‍. ശങ്കറെന്ന മുഖ്യമന്ത്രിയെ കൈവിട്ടിടത്തുനിന്നാണ് ആറ്റിങ്ങലി​െൻറ ഇടത് മേല്‍ക്കോയ്മയുടെ ആരംഭം കുറിക്കപ്പെടുന്നത്. അന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിലിലായിരുന്നു. പ്രചാരണരംഗത്തിറങ്ങാതെയാണ് അനിരുദ്ധന്‍ വിജയിച്ചത്. അനിരുദ്ധന്‍ ജയിലഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒരു ചിത്രം പേരൂര്‍ക്കട സദാശിവന്‍ എന്ന ചിത്രകാരനെക്കൊണ്ട് വരപ്പിച്ച് ഉന്തുവണ്ടിയില്‍ സ്ഥാപിച്ച് മണ്ഡലത്തിലുടനീളം കൊണ്ടുനടന്ന് വോട്ട് തേടുകയായിരുന്നു. അനിരുദ്ധനെ വിജയിപ്പിച്ച ജയറാം അനിരുദ്ധ​െൻറ മകന്‍ നിലവിലെ എം.പി ഡോ. എ. സമ്പത്തി​െൻറ രണ്ട് തെരഞ്ഞെടുപ്പുകളുടെ ചുക്കാനും പിടിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം തെരഞ്ഞെടുപ്പുകളില്‍ സി.പി.എം സംഘാടനത്തി​െൻറ ചുക്കാന്‍ ജയറാമിനായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് സി.പി.എം രൂപപ്പെടുമ്പോള്‍ അതിനൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്ന ജയറാം പാര്‍ട്ടിയുടെ ശക്തമായ വളര്‍ച്ചക്ക് അണികളെ ഒരുക്കുന്നതിലും വിജയിച്ചു. കെ.പി.എ.സിക്ക് ബദലായി സി.പി.എമ്മി​െൻറ സ്വന്തം നാടകവേദി എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച സമിതിയാണ് ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്‌സ്. ദേശാഭിമാനിയുടെ നാടകങ്ങള്‍ക്ക് കെ.പി.എ.സിയുടെ നാടകപ്രേക്ഷകരെക്കാള്‍ ജനസമുദ്രം ഒഴുകിയെത്തിയ കാലമുണ്ടായിരുന്നു. എ.കെ.ജിയുടെയും കെ.ആര്‍. ഗൗരിയമ്മയുടെയും സ്‌നേഹത്തെ ഊര്‍ജമാക്കി സാമ്പത്തിക പരാധീനതയിലും മുന്നോട്ട് കൊണ്ടുപോയ സമിതി പില്‍ക്കാലത്ത് നിശ്ചലമായി. ഡി. ജയറാം അരങ്ങൊഴിയുമ്പോള്‍ ഒരു നാടി​െൻറ ചരിത്രത്തി​െൻറ ജ്വലിക്കുന്ന ഓര്‍മകള്‍കൂടി ഒപ്പം പോവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.