* പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം നെയ്യാറ്റിൻകര: ചെക്പോസ്റ്റുകൾ വഴി രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളുടെ വരവ് തുടരുന്നു. അമരവിള ചെക്പോസ്റ്റ് വഴി മാത്രം കേരളത്തിലേക്ക് എത്തുന്ന് 45 ലധികം ശീതീകരിച്ച മത്സ്യലോറികളാണ്. ഇവയിൽ പലതിലും ഫോർമലിനും ഉപ്പും ചേർത്ത ഐസ് ചേർത്ത മത്സ്യമാണെന്ന് പരാതിയുണ്ട്. സംസ്ഥാനത്തെ വിവിധ ചെക്പോസ്റ്റുകളിൽ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടികൂടി തിരിച്ചയക്കുന്നെങ്കിലും അമരവിള ചെക്പോസ്റ്റിൽ ഇത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടാവുന്നില്ല. ഫോർമലിൽ തളിച്ച മത്സ്യം വ്യാപകമായെന്ന പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ച് കർശന പരിശോധന നിർദേശിച്ചിരുന്നെങ്കിലും അതിർത്തി ചെക്പോസ്റ്റുകളിലൊന്നും പരിശോധന സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. അമരവിള ചെക്പോസ്റ്റ് വഴി കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മത്സ്യമെത്തുന്നത്. ഇതിൽ ആന്ധ്ര, ഗോവ, തൂത്തുക്കുടി, വിശാഖപട്ടണം എന്നിവിടങ്ങളിൽനിന്നുള്ള മിക്ക ലോഡുകളിലും രാസവസ്തുസാന്നിദ്ധ്യമുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർതന്നെ ചൂണ്ടിക്കാട്ടുന്നു. അതേസമയം മീനുമായെത്തുന്ന ലോറികളിൽ ലഹരി പദാർഥങ്ങളോ നികുതി വെട്ടിച്ച് കടത്തുന്ന എന്തെങ്കിലുമുണ്ടോ എന്ന് മാത്രമുളള പരിശോധനകൾ മാത്രമേ തങ്ങൾക്ക് നടത്താനാവൂവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മത്സ്യങ്ങൾ അഴുകുമെന്നുള്ളതിനാൽ സംശയമുണ്ടെങ്കിൽ പോലും പിടികൂടി സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ഭക്ഷ്യ സുരക്ഷാ പരിശോധനക്കായി ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. മത്സ്യങ്ങളിലെ ഫോർമലിെൻറ അളവ് കണ്ടെത്താനുളള പരിശോധാ ഉപകരണങ്ങളും നെയ്യാറ്റിൻകര ഓഫിസിന് കൈമാറിയിട്ടില്ല. നെയ്യാറ്റിൻകര താലൂക്കിെൻറ വിവിധ പ്രദേശത്തെ പ്രധാന മാർക്കറ്റുകളിൽ ഇപ്പോഴും പരിശോധനകൾ നടത്താത്ത മത്സ്യമാണ് അതിർത്തികടന്ന് വിൽപനക്കെത്തുന്നത്. ഹോട്ടലുകൾ കേന്ദ്രീകരിച്ചും ഇത്തരം മത്സ്യങ്ങളുടെ വിൽപനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.