കുണ്ടറ: ബലാത്സംഗം, പണംതട്ടൽ കേസിലെ പ്രതിയുടെ അറസ്റ്റ് വൈകുന്ന സംഭവത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ അംഗങ്ങളുടെ രോക്ഷപ്രകടനം. വിധവയായ വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ സി.പി.എം മുൻ കുണ്ടറ ഏരിയ കമ്മിറ്റിയംഗത്തെ രക്ഷിക്കാൻ സി.പി.ഐ നോമിനിയായ സർക്കാർ വക്കീലായ നേതാവ് ശ്രമിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്ന വിമർശനമാണുയർന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനക്കെത്തിയപ്പോൾ കേസ് പഠിക്കണമെന്ന് അവധി ചോദിച്ചതിനാലാണ് മറ്റൊരു ദിവസത്തേക്ക് െവച്ചതെന്ന വിമർശനം കമ്മിറ്റിയിൽ ഉയർന്നു. പാർട്ടിയുടെ പരിഗണനയിൽ സ്ഥാനം ലഭിച്ച വക്കീൽ ഇരക്കൊപ്പം നിൽക്കുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്ന സമയം വേട്ടക്കാരനൊപ്പം നിന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടിയാണെന്ന വിമർശനമാണുയർന്നത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ പ്രവർത്തനമാണ് ഉണ്ടായതെന്നും ഉന്നതാധികാര കമ്മിറ്റികൾ വിഷയത്തിൽ ഇടപെട്ട് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്നും ചില അംഗങ്ങൾ നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.