കൊല്ലം: കേരള പൊലീസിെൻറ സഹായത്തോടെ ജൂലൈ രണ്ടാംവാരം 'സുരക്ഷിതം 2018' ബോധവത്കരണ ക്ലാസ് നടത്താൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. സ്വർണക്കടകൾ ലക്ഷ്യമിട്ടുള്ള മോഷണം വ്യാപകമാകുന്നത് പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായാണ് ക്ലാസ്. ആദായനികുതി വകുപ്പിെൻറ ക്ലാസും ഇതൊടൊപ്പം നടക്കും. ജില്ല പ്രസിഡൻറ് എസ്. അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ നവാസ് പുത്തൻവീട്, എസ്. പളനി, ജില്ല ഭാരവാഹികളായ ആർ ശരവണശേഖർ, ഖലീൽ കുരുമ്പോലിൽ, വിജയൻ പുനലൂർ, നാസർ പോച്ചയിൽ, സാബു പവിത്രം, വിജയകൃഷ്ണ വിജയൻ, എസ്. സാദിഖ്, ബി. പ്രദീപ്, അബ്ദുൽ സലാം അറഫ, കെ. രംഗനാഥ്, അബ്ദുൽ മുത്തലിഫ് ചിന്നൂസ്, എൽ. നടരാജൻ, നൗഷാദ് പണിക്കശ്ശേരി, ബോബി റോസ്, ശിവദാസൻ സോളാർ, ലിജോ ജോയ്സ്, കണ്ണൻ മൻജു, ജഹാംഗീർ, പി.എ. സലാം, എം. ഹരിസാദ്, ജയചന്ദ്രൻ, രാജു ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.