പാലോട്: പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി. ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഡോ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷതവഹിച്ചു. കൺവീനർ ഇടവം ഷാനവാസ്, കവി ഡോ. മധുസൂദനൻ, സനു കുമ്മിൾ, ഡി. രഘുനാഥൻ നായർ, എം.കെ. സലീം, എം.ആർ. ചന്ദ്രൻ, ബി. പവിത്രകുമാർ, സാലി പാലോട്, സുഭാഷ്, തെന്നൂർ ഷാജി, തെന്നൂർ ബി. അശോക്, സലീം പള്ളിവിള, അരുൺകുമാർ, സജീന യഹിയ, സുനൈസ അൻസാരി, മൈലകുന്ന് രവി, മഞ്ജു രാജപ്പൻ, കെ.സി. സോമരാജൻ, താന്നിമൂട് ഷംസുദ്ദീൻ, സുധീർ ഷാ, ജലീൽ വില്ലിപ്പയിൽ എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിനുപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.