കാവനാട്: 'ഭൂമിയുടെ ഹരിതഭംഗിക്ക് ഒരു ചെറുകൈസഹായം' കാമ്പയിെൻറ ഭാഗമായി 'കെയർ ആൻഡ് ഷെയർ' പദ്ധതി ആരംഭിച്ചു. ഇതിെൻറ ഭാഗമായി കൊല്ലം മണ്ഡലത്തിലെ റസിഡൻറ്സ് അസോസിയേഷനുകൾക്ക് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങിനൽകുന്നതിെൻറ ആദ്യഘട്ടം സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ ഉദ്ഘാടനംചെയ്തു. കുരീപ്പുഴ മതേതരനഗർ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് പാത്രങ്ങൾ നൽകി എം. മുകേഷ് എം.എൽ.എ വിതരണോദ്ഘാടനം നടത്തി. മതേതരനഗർ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി െജ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആേനപ്പിൽ ഡോ. ഡി. സുജിത്ത്, നഗർ വൈസ്പ്രസിഡൻറ് ബദറുദ്ദീൻ, ജോയൻറ് സെക്രട്ടറി ശ്രീലത എന്നിവർ സംസാരിച്ചു. കൗൺസിലർ വി. രാജ്മോഹൻ സ്വാഗതവും മതേതരനഗർ പ്രസിഡൻറ് കുരീപ്പുഴ അജിത് നന്ദിയും പറഞ്ഞു. ഡോക്ടർ ദമ്പതിമാർക്ക് ആദരമർപ്പിച്ച് ഗവ. ടൗൺ യു.പി സ്കൂൾ (ചിത്രം) കൊല്ലം: ഡോക്ടേഴ്സ് ദിനാചരണമായ ജൂലൈ ഒന്നിന് കൊല്ലം ഗവ. ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾ എൻ.എസ് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദൻ ഡോ. അഭിലാഷ്, ഭാര്യ ഗൈനക്കോളജിസ്റ്റ് ഡോ. സാഷ എന്നിവരെ സന്ദർശിച്ച് ആദരമർപ്പിച്ചു. പ്രഥമാധ്യാപകൻ എസ്. അജയകുമാർ, സ്റ്റാഫ് സെക്രട്ടറി സൂസൻ ബർണാഡ് എന്നിവർ ഡോക്ടർ ദമ്പതികളെ പൊന്നാടയണിയിച്ചു. വിദ്യാർഥികൾ സ്കൂളിെൻറ ഉപഹാരം സമ്മാനിച്ചു. വിദ്യാർഥികളായ ആനന്ദലക്ഷ്മി, രേഷ്മ രമേശൻ, അഭിരാമി, അഖില അജിത്, ആവണി അനിൽ, ശ്വേത എന്നിവർ ഇവരോട് ചോദ്യങ്ങൾ ചോദിച്ചു. പ്രഥമാധ്യാപകൻ എസ്. അജയകുമാർ, അധ്യാപകരായ എ. ഗ്രഡിസൺ, ജെ. നീന, എച്ച്. സ്മിത, അയിഷ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ കണ്ടൽ വനം സന്ദർശിച്ചു (ചിത്രം) ഓച്ചിറ: 'പ്രകൃതിയെ അടുത്തറിയുക' ലക്ഷ്യത്തോടെ തഴവ ആദ്യത്യവിലാസം ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ ആയിരംതെങ്ങിലെ കണ്ടല്‍കാടുകള്‍ സന്ദര്‍ശിച്ചു. അഞ്ചാംക്ലാസിലെ നൂറ് പേരടങ്ങുന്ന സംഘം രണ്ട് മണിക്കൂറോളം കണ്ടല്‍കാടിനുള്ളില്‍ ചെലവഴിച്ചു. പല ഇനത്തിലുള്ള കണ്ടലുകളെക്കുറിച്ചുള്ള അറിവുകൾ അധ്യാപകർ വിദ്യാഥികൾക്ക് പകർന്നുനൽകി. തുടര്‍ന്ന് കുട്ടികള്‍ കണ്ടല്‍-നീര്‍ത്തട സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രകൃതിയുടെ ശ്വാസകോശങ്ങളായ കണ്ടലുകളെക്കുറിച്ച് അധ്യാപകന്‍ ആര്‍. സന്തോഷ്കുമാര്‍ ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ എ. കെ. സലിംഷ, എസ്.എം.സി ചെയര്‍മാന്‍ പോണാല്‍ നന്ദകുമാര്‍, അധ്യാപകരായ എന്‍.കെ. വിജയകുമാര്‍, എസ്. റെജി, അനില, രശ്മി ആര്‍. മോഹന്‍, സജീന, അഹമ്മദ് ബഷീര്‍, ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.