തിരുവനന്തപുരം: പൊലീസ് േസനാംഗങ്ങളുടെ വിവിധതലങ്ങളിലെ സംഘടനകളിലുടലെടുത്ത ആഭ്യന്തര പ്രശ്നങ്ങൾ സർക്കാറിനും തലവേദന സൃഷ്ടിക്കുന്നു. പൊലീസ് അസോസിയേഷൻ െതരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അതിനുള്ളിൽ പ്രശ്നങ്ങൾ സജീവമാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവർ നയിക്കുന്ന അസോസിയേഷനിൽ ഭാരവാഹികൾക്കിടയിൽ തർക്കങ്ങൾ രൂക്ഷമാണ്. െതരഞ്ഞെടുപ്പിൽ വിമതനീക്കമുണ്ടാക്കുമെന്ന് അസോസിയേഷൻ വൃത്തങ്ങൾതന്നെ സമ്മതിക്കുന്നു. പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലും ഇതേ പ്രശ്നമാണുള്ളത്. നിലവിലെ ഭാരവാഹികൾ തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. അതും സംഘടനക്കുള്ളിൽ രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചില നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ട്. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷനിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്ത് നടന്ന പല സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി കൈക്കൊണ്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ അസോസിയേഷന് സാധിച്ചില്ലെന്ന ആരോപണം ശക്തമാണ്. അതിനുപുറമേ, രാഷ്ട്രീയ താൽപര്യപ്രകാരം ചില ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റായ കാര്യങ്ങൾക്ക് അസോസിയേഷൻ നേതൃത്വത്തിൽ ചിലർ പിന്തുണ നൽകുെന്നന്ന ആക്ഷേപവുമുണ്ട്. െഎ.പി.എസ് അസോസിയേഷനിൽ ഉടലെടുത്ത ചേരിേപ്പാരാണ് സർക്കാറിന് വലിയ തലവേദനയായിട്ടുള്ളത്. സർക്കാറിെൻറ സ്വന്തം ആളായ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ െഎ.പി.എസ് അസോസിയേഷൻ ഭരണം പിടിച്ചെടുക്കാൻ നീക്കം നടക്കുകയാണ്. മുമ്പ് ഡി.ജി.പിയായിരുന്ന വ്യക്തിയെ നിരീക്ഷിക്കാൻ സർക്കാർ തലത്തിൽതന്നെ നിയോഗിക്കപ്പെട്ട സംഘത്തിെൻറ തലവനായ ഇൗ എ.ഡി.ജി.പിയും ചില യുവ െഎ.പി.എസുകാരും ചേർന്ന് നടത്തുന്ന നീക്കത്തിൽ സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ പലരും അസംതൃപ്തരാണ്. കേരള പൊലീസ് അസോസിയേഷൻ, ഒാഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പലരും െഎ.പി.എസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്ന സാഹചര്യമുണ്ടെന്നും സ്ഥലംമാറ്റം ഉൾപ്പെടെ വിഷയങ്ങളിൽ പല ജില്ല പൊലീസ് മേധാവികളെയും അസോസിയേഷെൻറയും ഭരണത്തിെൻറയും പേര് പറഞ്ഞ് ചിലർ ഭീഷണിപ്പെടുത്തുെന്നന്ന പരാതിയും െഎ.പി.എസ് ഉദ്യോഗസ്ഥരിൽ ചിലർക്കുണ്ട്. ഡി.ജി.പിയുടെ ആവശ്യപ്രകാരം സി.െഎ, എസ്.െഎ ഉൾപ്പെടെയുള്ളവർക്കായി ക്ലാസെടുക്കാൻ എത്തിയ മുൻ ഡി.ജി.പി കെ.ജെ. ജോസഫിനോട് പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ഭാരവാഹി മോശമായി സംസാരിച്ച സംഭവത്തിൽ െഎ.പി.എസ് അസോസിയേഷനുള്ളിൽ കടുത്ത അസംതൃപ്തിയുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.