പഞ്ചായത്തിെൻറ ചുവന്ന ബോർഡ് മാറ്റിയില്ല; കാര്യാലയത്തിന് മുകളിൽ ബി.ജെ.പി കൊടിനാട്ടി

പേയാട്: വിളപ്പിൽ പഞ്ചായത്തി​െൻറ പുതിയമന്ദിരത്തിൽ സ്ഥാപിച്ചിരുന്ന ചുവന്ന ബോർഡ് മാറ്റാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് കാര്യാലയത്തിന് മുകളിൽ കൊടികെട്ടി. മന്ദിരം ഉദ്ഘാടനത്തിനു മുമ്പ് ബോർഡ് മാറ്റിസ്ഥാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി പഞ്ചായത്ത് കാര്യാലയത്തെ പാർട്ടി ഓഫിസാക്കാൻ ശ്രമിക്കുെന്നന്നായിരുന്നു ആരോപണം. 28ന് പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ബോർഡ് മാറ്റിസ്ഥാപിക്കുമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പ്. എന്നാൽ, രണ്ട് ദിവസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല. തുടർന്നാണ് ശനിയാഴ്ച പ്രതിപക്ഷം പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടർന്ന് പുതിയ പഞ്ചായത്ത് മന്ദിരത്തിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്ന ആദ്യയോഗവും മുടങ്ങി. വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹാളിലേക്ക് കടക്കാനായില്ല. ഒടുവിൽ യോഗം ഉപേക്ഷിച്ചു. ചുവന്ന ബോർഡ് നീക്കി സർക്കാർ മാർഗരേഖയിൽ പറയുന്ന പ്രകാരം മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങളുള്ള ബോർഡ് സ്ഥാപിച്ചാൽ മാത്രമേ യോഗം നടത്താൻ അനുവദിക്കൂവെന്ന് പ്രതിപക്ഷം പറയുന്നു. ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് പേയാട് കാർത്തികേയൻ, അംഗങ്ങളായ സി.എസ് അനിൽ, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.