വിശ്വകർമജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കണം -പന്ന്യൻ വിശ്വകർമസഭ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണ നീക്കം ഉപേക്ഷിക്കുക, വിശ്വകർമജർക്ക് അർഹമായ വിഹിതം നൽകുക, വിശ്വകർമ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വിശ്വകർമസഭ (കെ.വി.എസ്) സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിന്നാക്കസമുദായക്കാരിലെ പ്രധാനികളായ വിശ്വകർമവിഭാഗം സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും പിറകിലാണ്. ഇവരുടെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒ. രാജഗോപാൽ എം.എൽ.എ, സാമൂഹികസമത്വമുന്നണി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി കുട്ടപ്പൻ െചട്ടിയാർ, പ്രവാസി വിശ്വകർമ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. രാധാകൃഷ്ണൻ, കേരള വിശ്വകർമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ, സംസ്ഥാന ട്രഷറർ വി.എസ്. ഗോപാലകൃഷ്ണൻ, വർക്കിങ് പ്രസിഡൻറ് പി. രഘുനാഥൻ, ഓർഗനൈസിങ് സെക്രട്ടറി പി. ശങ്കരൻ മാസ്റ്റർ, യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പുന്നല ശ്രീജിത്ത്, മഹിളസമാജം സംസ്ഥാന പ്രസിഡൻറ് ലീലാമണി രഘുനാഥൻ എന്നിവർ സംസാരിച്ചു. വെള്ളയമ്പലം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന പ്രസിഡൻറ് ടി.എം. പത്മനാഭൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ചിന് നേതാക്കളായ ടി.എൻ. ചന്ദ്രശേഖരൻ, സതീഷ് ടി. പത്മനാഭൻ, എം.എസ്. രാജേന്ദ്രൻ, വി.എൻ. ചന്ദ്രമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.