സംവരണം അട്ടിമറിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈകോർക്കുന്നു -യൂജിൻ പെരേര തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം കൈകോർത്ത് സംവരണം അട്ടിമറിക്കുകയാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറൽ മോണ്‍. യൂജിന്‍ എച്ച്. പെരേര. മുസ്ലിം യൂത്ത് ലീഗിെൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിലാരംഭിച്ച 24 മണിക്കൂർ സംവരണ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ് പോലെയുള്ള പദ്ധതികൾ ഏർപ്പെടുത്തണം. ഭരണസംവിധാനത്തില്‍ മുന്നാക്ക വിഭാഗങ്ങള്‍ പിടിമുറുക്കിയതോടെ സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന കമീഷന്‍ റിപ്പോര്‍ട്ടുകള്‍ തമസ്‌കരിക്കപ്പെട്ടു. സവര്‍ണാധിപത്യവും ബ്രാഹ്മണിക്കല്‍ ആധിപത്യവും പിടിമുറുക്കുന്ന സമകാലിക സാഹചര്യത്തില്‍ സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരികള്‍ നടത്തിയാല്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്നും യൂജിന്‍ എച്ച്. പെരേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.