തിരുവനന്തപുരം: പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് 12, 13 തീയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതിസംസ്‌കാര ധാരകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലയാളം മിഷന്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെ 10ന് രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ ബേബി ജോണ്‍ മോഡറേറ്ററായിരിക്കും. കേരളത്തിെൻറ ഭക്തി പ്രസ്ഥാന പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് പ്രഫ. കെ. സച്ചിദാനന്ദനും മലബാറിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് പ്രഫ. എം.എന്‍. കാരശ്ശേരിയും സംസാരിക്കും. 19ാം നൂറ്റാണ്ടിലെ നവോത്ഥാന ധാരകളെക്കുറിച്ച് ഡോ. സുനില്‍ പി. ഇളയിടവും ചരിത്രത്തിലിടം കിട്ടാത്ത നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് ഡോ. മീര വേലായുധനും ഭക്തിപ്രസ്ഥാന ചരിത്രത്തിലെ അറിയാത്ത ഇടങ്ങളെക്കുറിച്ച് ബി. അരുന്ധതിയും നവോത്ഥാനാനന്തര സൗന്ദര്യശാസ്ത്രത്തിെൻറ ഘടനയെയും വൈരുധ്യങ്ങളെയുംകുറിച്ച് റഫീഖ് ഇബ്രാഹീമും സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.