സെക്ര​േട്ടറിയറ്റ്​ ധർണ നടത്തി

തിരുവനന്തപുരം: ആലപ്പുഴ മുനിസിപ്പൽ ഒാഡിറ്റിലെ രണ്ടു ജീവനക്കാർക്കെതിരായ നടപടികൾ പിൻവലിക്കുക, സ്ഥലംമാറ്റ പീഡനങ്ങൾ അവസാനിപ്പിക്കുക, കെ.എ.എസിൽനിന്ന് ഒാഡിറ്റ് വിഭാഗത്തെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ഒാഡിറ്റ് അസോസിയേഷൻ സെക്രേട്ടറിയറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സതീഷ് ജോൺ മാണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, സെറ്റോ ചെയർമാൻ രവികുമാർ, ജെ. ബെൻസി, അബ്ദുൽ വഹാബ്, തോമസ് ചേറ്റുപറമ്പിൽ, ജി. ഭുവനേന്ദ്രൻ നായർ, എസ്. ശശിധരൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ െകാട്ടിയം സ്വാഗതവും ജില്ല പ്രസിഡൻറ് കെ. മധു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.