കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർ ഫോഴ്സ് രക്ഷിച്ചു

വർക്കല: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വർക്കല ഗവ. എച്ച്.എസിന് സമീപം ചാമവിള പൂവക്കാട്ട് ഹൗസിൽ സൈജയുടെ ആട്ടിൻ കുട്ടിയാണ് തിങ്കളാഴ്ച വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. വർക്കല ഫയർസ്റ്റേഷനിലെ ലീഡിങ് ഫയർമാൻ എസ്. ബിജുവി​െൻറ നേതൃത്വത്തിൽ ജീവനക്കാരായ സാബു, സജിത്, ഗിരീഷ്, മോഹനൻ നായർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുൽക്കാടിന് തീ പിടിച്ചു വർക്കല: ശിവഗിരി തൊടുവെയിൽ പുൽക്കാടിന് തീപിടിച്ചു. തൊടുവെ ട്രാൻസ്ഫോർമറിന് സമീപത്തെ കാടിനും ഉണങ്ങിയ പുല്ലിനുമാണ് തീപിടിച്ചത്. വർക്കല ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ദീപേഷി​െൻറ നേതൃത്വത്തിൽ ഫയർമാൻമാരായ റജിമോൻ, മുകേഷ്, മുരളീധരൻ പിള്ള ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.